അമ്മയോടുള്ള ദേഷ്യത്തിനു മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; അയല്‍‌വാസി സ്ത്രീ പിടിയില്‍

അമ്മയോടുള്ള ദേഷ്യം മകളുടെ ജീവനെടുത്തു

Webdunia
ശനി, 11 നവം‌ബര്‍ 2017 (09:26 IST)
അമ്മയോടുള്ള ദേഷ്യത്തിനു മൂന്നരവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കുറ്റത്തിനു അയല്‍‌വാസിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വില്ലിവാക്കത്ത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഭാരതി നഗറില്‍ താമസിക്കുന്ന വെങ്കിടേഷ് - ജയന്തി ദമ്പതികളുടെ മൂന്നരവയസ്സുകാരിയായ മകള്‍ കാവ്യയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍‌വാസിയായ ദേവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ദേവിയും ജയന്തിയും തമ്മില്‍ ചില തകര്‍ക്കങ്ങളില്‍ നിന്നി‌രുന്നു. കൊലപാതകം നടന്ന ദിവസം വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ദേവി കുട്ടിയെ എടുത്തുകൊണ്ട് പോയി ബക്കറ്റിലെ വെള്ളത്തില്‍ മുക്കിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. 
 
ജയന്തിയോടുള്ള ദേഷ്യം തീര്‍ക്കാനാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചുവെന്ന്‌ പൊലീസും വെളിപ്പെടുത്തി. ദേവിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments