'അവരെ അപമാനിച്ച് മതിയായില്ലേ? ഇനിയെങ്കിലും ഒന്നു നിർത്തൂ' - ഷീല കണ്ണന്താനത്തിനു പിന്തുണയുമായി ഭാഗ്യ ലക്ഷ്മി

'മതി നിർത്ത്, അവർക്കുമുണ്ട് മാനവും അഭിമാനവും' - ഷീല കണ്ണന്താനത്തെ അപമാനിക്കുന്നത് നിർത്തണമെന്ന് ഭാഗ്യലക്ഷ്മി

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (11:54 IST)
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനം പറഞ്ഞ വാക്കുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ, ഷീല കണ്ണന്താനത്തിനു പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. ഫേസ്ബുക്ക് കുറിപ്പിലൂ‌ടെയാണ് ഭാഗ്യ ലക്ഷ്മി ഇപ്പോൾ ഷീല കണ്ണന്താനത്തിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഭാഗ്യ ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ?ആദ്യമൊരു തമാശയായ വിനോദമായിരുന്നു, എല്ലാവരുമൊന്ന് ചിരിച്ചു. ഇപ്പോഴത് അതിരുവിട്ട പരിഹാസമായി.
അവഹേളനമായിത്തുടങ്ങി, മതി നിർത്തൂ. അവർക്കുമുണ്ട് മാനവും അഭിമാനവും..ആ വീഡിയോയിൽ അവർ മോശമായി എന്താണ് പറഞ്ഞത്?ചിലരുടെ സംസാരരീതി അങ്ങനെയാവാം..ചെറിയ ചെറിയ കുട്ടികൾ പോലും അവരെ അവഹേളിക്കുന്നു. മാതാ പിതാക്കൾ ചെയ്യിക്കുന്നു. 
 
എനിക്കവരെ യാതൊരു പരിചയവുമില്ല. എങ്കിലും അതിരു വിട്ട ഈ പരിഹാസത്തിൽ അവർ വേദനിക്കുന്നത് ഞാൻ മനസിലാക്കുന്നു. പൊതു പരിപാടികളിൽ പോലും പങ്കെടുക്കാത്ത 
ഒരു സ്ത്രീക്ക് ഇതങ്ങനെ സ്പോട്ടീവായി എടുക്കാൻ സാധിക്കണമെന്നില്ല. അമിതമായാൽ അമൃതും വിഷമാണ്.
 
നിങ്ങളുടെ തമാശ അവർക്ക് വേദനയാണ് എന്ന് കൂടി ഓർക്കണം. ഇന്നൊരു ആറു വയസ്സുളള കുട്ടിയുടെ ഡബ്സ്മാഷ് കണ്ടപ്പോഴിത് പറയണമെന്ന് തോന്നി..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments