ആ ഒരൊറ്റ മൊഴി ദിലീപിനെ ആജീവനാന്തം ജയിലില്‍ കിടത്തും? അത് മഞ്ജുവും അല്ല ആക്രമിക്കപ്പെട്ട നടിയുമല്ല!

പി സി ജോര്‍ജ്ജ് എത്ര ശ്രമിച്ചിട്ടും കാര്യമില്ല, അയാളുടെ മൊഴി ദിലീപിനെതിരാണെങ്കില്‍?...

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (07:44 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശ്വസിക്കാവുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തുവരുന്നില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ജാമ്യാപേക്ഷയില്‍ മഞ്ജു വാര്യര്‍ക്കെതിരേയു ലിബര്‍ട്ടി ബഷീറിനെതിരേയും നിരവധി ആരോപണങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത്. എന്നാല്‍, അപ്പുണ്ണിയുടെ മൊഴി താരത്തിനെ കുടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അപ്പുണ്ണിയും മൊബൈല്‍ ഫോണും തന്നെയാവും ദിലീപിനെതിരെ പോലീസ് ഉപയോഗിക്കുക. ജാമ്യം നല്‍കാതിരിക്കാനുള്ള പണികള്‍ എല്ലാം പൊലീസ് ചെയ്യും. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പ്കാരനും മാനേജറുമായ അപ്പുണ്ണിയെ നേരത്തെ രണ്ട് വട്ടം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. എന്നാല്‍ അപ്പുണ്ണിക്ക് പോലീസ് ക്ലീന്‍സിറ്റ് നല്‍കിയിട്ടില്ല. അപ്പുണ്ണിയെ ചുറ്റിപറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
 
ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന പൊലീസിന്റെ സത്യവാങ്മൂലത്തിലാണ് അപ്പുണ്ണിയെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍‍. അപ്പുണ്ണി നല്‍കിയ മൊഴി വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് പറയുന്നു. ദിലീപിനെതിരെയാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നതെങ്കില്‍ ദിലീപ് കുടുങ്ങും. ദിലീപിനെ പൂട്ടാന്‍ പോലീസിന് വേണ്ടിയിരുന്ന എല്ലാ വിവരങ്ങളും രണ്ടാം വട്ട ചോദ്യം ചെയ്യലില്‍ അപ്പുണ്ണിയില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments