Webdunia - Bharat's app for daily news and videos

Install App

ആ ഫോണ്‍ ദിലീപ് വിദേശത്തേക്ക് കടത്തിയത് നടിയുടെ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാനോ ?

നടിയുടെ ദൃശ്യങ്ങളുള്ള ഫോണ്‍ എവിടെ?

Webdunia
ഞായര്‍, 16 ജൂലൈ 2017 (14:35 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ സാധിക്കാത്തത് ഇപ്പൊഴും പൊലീസിന് തലവേദനയാകുന്നു. എന്നാല്‍ ആ ഫോണ്‍ ദിലീപിന്റെ കൈവശമെത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പക്ഷേ ദിലീപ് ഇക്കാര്യം സമ്മതിച്ചിട്ടില്ല. പള്‍സര്‍ സുനി ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നും പ്രതീഷ് ചാക്കോ അത് ദിലീപിന് നല്‍കി എന്നുമാണ് പൊലീസിന്റെ സംശയം. അങ്ങിനെയെങ്കില്‍ ആ ഫോണ്‍ പിന്നെ എവിടെപ്പോയി ? അത് ആരെങ്കിലും വിദേശത്തേക്ക് കടത്തിയോ? ഇത്തരം സംശയങ്ങളും പൊലീസിനുണ്ട്.
 
കേസ് കോടതിയില്‍ എത്തുന്ന വേളയില്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നിര്‍ണായകമാണ്. എന്നാല്‍ പൊലീസിന് അത് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ഫോണ്‍ പൊലീസ് കണ്ടെടുക്കാതിരിക്കാനായി എന്തെങ്കിലും മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന സംശയവും ഇപ്പോള്‍ പൊലീസിനുണ്ട്. ഈ ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയുടെ ദൃശ്യങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ വിദേശത്ത് നിന്ന് അപ് ലോഡ് ചെയ്യാന്‍ ശ്രമം നടത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
 
ഇക്കാര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിദേശത്ത് പോയ ദിലീപിന്റെ സുഹൃത്തുക്കളില്‍ നിന്ന് വിവരം ശേഖരിക്കാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്‍. ദിലീപിന്റെ സുഹൃത്തുക്കളില്‍ ആരൊക്കെ വിദേശത്ത് പോയി എന്നത് മാത്രമല്ല, എന്തിന് വേണ്ടിയാണ് വിദേശ യാത്ര നടത്തിയത് എന്ന കാര്യവും അന്വേഷിച്ച് വരികയാണ് പൊലീസ്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തിലും സംശയം ഏറെയാണ്. 

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ സ്വയം പങ്കാളികളെ കണ്ടെത്തുകയും വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയര്‍ ചെയ്തു നല്‍കിയില്ല; സര്‍വീസ് സെന്ററിനു 30,000 രൂപ പിഴ

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികളെ നാട്ടിലെത്തിച്ചു

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അടുത്ത ലേഖനം
Show comments