ആ രണ്ട് പിടിവള്ളിയും ഇനി പൊലീസിന് മുന്നിലില്ല, ഈ ഒരൊറ്റ കാരണം കൊണ്ട് ദിലീപ് പുറത്തിറങ്ങിയേക്കാം!

ദിലീപ് ജയിലിനകത്തെത്തിയിട്ട് ഒരു മാസം; താരം കേസിലെ രണ്ടാംപ്രതി, രണ്ട് അറസ്റ്റ് കൂടി ഉടന്‍ ഉണ്ടാകും? - കുറ്റപത്രം തയ്യാറാക്കുന്നു

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (07:59 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്നേക്ക് ഒരു മാസം തികയും. ജൂലായ് പത്തിന് അറസ്റ്റിലായ നടന്‍ റിമാന്‍ഡ് കാലാവധിയിലാണ്. ആലുവ സബ്‌ജയിലിലെ ഒരു മാസത്തെ ജീവിതം താരത്തെ ഏറെ മാറ്റിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കേസില്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍‍. പള്‍സര്‍ സുനി ഒന്നാം പ്രതിയായി തന്നെ തുടരും. കേസില്‍ നടിക്കെതിരായി ക്വട്ടേഷന്‍ നല്‍കിയതിനും ഗൂഢാലോചന നടത്തിയതിനും സുനിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതിനുമാണ് ദിലീപിനെ രണ്ടാം പ്രതിയാക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
 
അതേസമയം, ദിലീപിന്റെ ഹൈക്കോടതിയിലെ രണ്ടാം ജാമ്യാപേക്ഷ രണ്ട് ദിവസത്തിനുള്ളില്‍ നല്‍കാനാണ് ദിലീപ് വിഭാഗത്തിന്റെ തീരുമാനം. ആദ്യ അഭിഭാഷകനെ മാറ്റിയിരിക്കുകയാണ്. എടുപിടി എന്നൊരു തീരുമാനം വേണ്ടെന്നും പതുക്കെ ആലോചിച്ച് മതിയെന്നുമുള്ള രീതിയിലാണ് പ്രതിഭാഗം. 
 
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കിട്ടാത്തതും, പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതും ചൂണ്ടിക്കാണിച്ചായിരുന്നു ആദ്യത്തെ ഹര്‍ജി തള്ളിയത്. എന്നാല്‍, അപ്പുണ്ണി കീഴടങ്ങുകയും മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് മൊഴി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാകും ഇത്തവണ ജാമ്യത്തിനായി വാദിക്കുക.
 
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുളള സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇനിയും രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയ്യാറാക്കുന്നത്.  

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments