ആദ്യം മഞ്ജുവും റിമയും, പിന്നെ പൃഥ്വി? - മുട്ടന്‍ പണിക്കൊരുങ്ങി സൂപ്പര്‍താരങ്ങള്‍?

മഞ്ജുവിനും റിമയ്ക്കും പൃഥ്വിയ്ക്കും മുട്ടന്‍പണി വരുന്നു - ആ സൂപ്പര്‍താരം വെട്ടിനിരത്തല്‍ തുടങ്ങി?!

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (10:38 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇത് ക്വട്ടേഷനാണെന്ന് ആദ്യം തുറന്നടിച്ച് പറഞ്ഞത് മഞ്ജു വാര്യര്‍ ആണ്. മഞ്ജുവിനു പിന്നാലെ നടിക്ക് പൂര്‍ണ പിന്തുണയുമായി റിമ കല്ലിങ്കലും എത്തി. മലയാള സിനിമയിലെ നടന്മാരില്‍ ‘അവളോടൊപ്പം’ എന്ന് ആദ്യം മുതല്‍ക്കേ പറയാന്‍ ചങ്കൂറ്റം കാണിച്ചത് പൃഥ്വിരാജ് മാത്രമാണ്. പൃഥ്വിയ്ക്ക് മുന്നില്‍ ‘അവനില്ല’, അവള്‍ മാത്രമാണ്. 
 
നടിക്ക് പൂര്‍ണപിന്തുണ നല്‍കുകയും ദിലീപ് അറസ്റ്റിലായതോടെ താരത്തെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കുകയും ചെയ്തതോടെ മലയാള സിനിമയിലെ ചില പ്രമുഖര്‍ക്കിടയില്‍ മൂവരും ഒറ്റപ്പെട്ടു. മഞ്ജുവിനും അക്രമിക്കപ്പെട്ട നടിക്കും റിമക്കും ഇനി മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാന്‍ കഴിയില്ലെന്ന സൂചനകളാണ് ഉയര്‍ന്നു വരുന്നത്. 
 
വിനയന്റെ ഗതി പൃഥ്വിരാജിനും വരുമെന്നാണ് അമ്മയില്‍ ഉയര്‍ന്നു വരുന്ന സംശയങ്ങള്‍. പൃഥ്വിയെ പിന്തുണയ്ക്കുന്ന ചില മധ്യ നിര സംവിധായകരും ഇനി മലയാള സിനിമയില്‍ ഒറ്റപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഈ താരങ്ങള്‍ക്ക് പണികൊടുക്കാന്‍ മലയാളത്തിലെ ഒരു താരരാജാവ് അടക്കമുള്ളവര്‍ രംഗത്തിറങ്ങി കഴിഞ്ഞുവെന്നാണ് അറിയുന്നത്.
 
അമ്മയില്‍ ദിലീപിനെ അനുകൂലിക്കുന്ന താരങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍ കേസില്‍ ദിലീപിനെതിരെ കാര്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനാണ് ഭൂരിപക്ഷം താരങ്ങളും ആഗ്രഹിക്കുന്നതെന്ന് മംഗളം റിപോർട്ട് ചെയ്യുന്നുണ്ട്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments