ആള്‍ക്കൂട്ടം കണ്ടു രസിച്ചു; ഇരുപത്തിരണ്ടുകാരിയെ തെരുവിലിട്ട് കുത്തിക്കൊന്നു - വീഡിയോ പുറത്ത്

ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ 22 കാരിയെ തെരുവിലിട്ട് കുത്തിക്കൊന്നു

Webdunia
വെള്ളി, 7 ജൂലൈ 2017 (10:35 IST)
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ വാക്കേറ്റത്തിനൊടുവില്‍ 22 കാരിയെ യുവാവ് തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി. ഫ്രാങ്ക്ഫ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എയര്‍ഹോസ്റ്റസാവാന്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥിനിയ്ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാറയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. 
 
ഒന്നിലേറെ തവണ ഇയാള്‍ യുവതിയെ കുത്തിയതായി പൊലീസ് പറഞ്ഞു. രക്തം വാര്‍ന്നായിരുന്നു യുവതി മരണത്തിന് കീഴടങ്ങിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാഴ്ചക്കാര്‍ യുവതിയെ ആശുപത്രിയിലാക്കാതെ പൊലീസിന് വേണ്ടി കാത്തിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. 
 
നിരവധി വാഹന മോഷണക്കേസില്‍ പ്രതിയായിട്ടുള്ള ആദിലെന്ന യുവാവാണ് അക്രമിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആദിലും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്നും  ഇയാളെ പിടികൂടിയാല്‍ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം അറിയാന്‍ കഴിയൂ എന്നും പൊലീസ് അറിയിച്ചു. 
 
അത്രയും ക്രൂരമായ ഒരു വീഡിയോ ആയതിനാലും ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലും ഞങ്ങളും ആ വീഡിയോ പ്രസിദ്ധപ്പെടുത്തുന്നില്ല.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments