ഇനി പേടിക്കാനെന്തിരിക്കുന്നു? പടക്കം പൊട്ടിച്ചാഘോഷിക്കും: ധർമജൻ

2500 രൂപയുടെ പടക്കം പൊട്ടിച്ചാഘോഷിക്കും: ധർമജൻ

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (07:36 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപ് ഇന്നലെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ചതറിഞ്ഞ് നിരവധി ആരാധകരും സിനിമാ പ്രവർത്തകരും ആലുവ സബ്ജയിലിനു മുന്നിൽ എത്തിയിരുന്നു. അക്കൂട്ടത്തിൽ ധർമജനും ഉണ്ടായിരുന്നു. 
 
ഇനി പേടിക്കാനൊന്നുമില്ല. വാങ്ങിവെച്ച പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് ധർമജൻ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. 'എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ് ദിലീപ്. ദിലീപ് കുറ്റം ചെയ്യില്ലെന്ന് തന്നെയാണ് അന്നും ഇന്നും വിശ്വസിക്കുന്നത്. വീട്ടില്‍ 2500 രൂപയുടെ പടക്കം വാങ്ങിവെച്ചിട്ടുണ്ട്. ആ പടക്കം പൊട്ടിച്ച് ജാമ്യം ആഘോഷിക്കും. ഇനിയൊന്നും പേടിക്കാനില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. 
 
എന്റെ ചേട്ടനാണ്.. ജാമ്യം കിട്ടിയതില്‍ അതീവ സന്തോഷമുണ്ട്... അദ്ദേഹത്തെ എനിക്കൊന്ന് കണ്ടാൽ മതി, ഇത്രയും പറഞ്ഞായിരുന്നു ധർമ്മജൻ പൊട്ടിക്കരഞ്ഞത്. ജനപ്രിയ നടന് ജാമ്യം ലഭിച്ചതറിഞ്ഞതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ ഉള്‍പ്പെടെ വൻ ജനക്കൂട്ടമായിരുന്നു ആലുവ സബ്ജയിലിന് മുന്നിലെത്തിയത്. 
 
ജാമ്യം ലഭിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ ദിലീപ് ആരാധകർ ജയിലിന് മുന്നിൽ ലഡു വിതരണം നടത്തുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്കാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം അനുവദിച്ചത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

അടുത്ത ലേഖനം
Show comments