Webdunia - Bharat's app for daily news and videos

Install App

ഇന്നസെന്റ് രാജിയിലേക്ക്?

ദേവനോ സിദ്ദിഖോ? തീരുമാനം ഉടന്‍

Webdunia
ബുധന്‍, 5 ജൂലൈ 2017 (09:09 IST)
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിയുവാനുള്ള തീരുമാനത്തിലാണ് എം പി കൂടിയായ ഇന്നസെന്റ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ വിവാദങ്ങള്‍ കത്തുകയാണ്. ഇതിനിടയില്‍ നടന്‍ ബാബുരാജും കെ ബി ഗണേഷ്കുമാറും ഇന്നസെന്‍റിനെ വിമര്‍ശിച്ചെഴുതിയ കത്തുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുക എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്നസെന്റ്.

പാര്‍ലമെന്റംഗം എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയില്‍ അമ്മയുടെ ഭാരവാഹിത്വവും ഉത്തരവാദിത്വങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടും അദ്ദേഹം സഹപ്രവര്‍ത്തകരോട്  വ്യക്തമാക്കിയതായാണ് വിവരം. ഇന്നസെന്റിനെ രാജിവെപ്പിക്കുക എന്നതായിരുന്നോ കത്തയച്ച ഗണേഷ് കുമാറിന്റെ ലക്ഷ്യമെന്നും അരോപണങ്ങള്‍ ഉയരുന്നുണ്ട്.

അമ്മ പ്രസിഡന്റ് ഇന്നസെന്‍റ് പദവി ഒഴിഞ്ഞാല്‍ ദേവന്‍, സിദ്ധിഖ് എന്നിവരെ പരിഗണിക്കാന്‍ തയ്യാറെടുക്കുകയാണ് മമ്മൂട്ടി വിഭാഗം. മമ്മൂട്ടിയും ഇന്നസെനറും മുകേഷും ഗണേഷും ദിലീപും ഒക്കെ ഉള്‍പ്പെടുന്ന ഔദ്യോഗിക വിഭാഗം നടന്‍ ദേവന്‍, സിദ്ധിഖ് എന്നിവരുടെ പേരുകളാണ് പരിഗണിയ്ക്കുന്നത് .

അതേസമയം യുവതാരങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥിയായി നടനും സംവിധായകനുമായ ജോയ് മാത്യുവിനെ രംഗത്തിറക്കാനും ആലോചനകള്‍ നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമായ ജോയ് മാത്യു നിഷ്പക്ഷമായി നിലപാടുകള്‍ സ്വീകരിക്കുകയും അഭിപ്രായം തുറന്നു പറയുകയും ചെയ്യുന്നതിനാലാണ് ഈ തീരുമാനം.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

അടുത്ത ലേഖനം
Show comments