Webdunia - Bharat's app for daily news and videos

Install App

എസ്എഫ്ഐ നടത്തിയ അക്രമണം അൽപ്പം ക്രൂരമായി പോയി, തൽക്കാലം ഇടപെടുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ഇപ്പോൾ ഇടപെടുന്നില്ല, സമയമാകട്ടെയെന്ന് വെള്ളാപ്പള്ളി

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (08:27 IST)
കറ്റാനം വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളെജിനെതിരായി വിദ്യാർത്ഥി സംഘടനകൾ നടത്തിയ   സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോളെജുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
നിലവിലെ പ്രശ്‌നങ്ങളുടെ പേരില്‍ സ്ഥാപനത്തിന്റെ പേരുമാറ്റാന്‍ നിര്‍ദേശിക്കില്ല. കോളെജ് തുടങ്ങിയപ്പോള്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങളുമായി രംഗത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടങ്ങിയപ്പോള്‍ കോളെജിനോട് എതിര്‍പ്പുളളവര്‍ അത് മുതലെടുത്തു. എസ്എഫ്‌ഐ നടത്തിയ അക്രമം അല്‍പ്പം ക്രൂരമായിപ്പോയെന്നും തത്കാലം വിഷയത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജീനിയറിങ്ങ് കോളേജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. അധികൃതരുടെ മാനസികമായ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രകോപിതരായാണ് പ്രവർത്തകർ കോളെജ് തല്ലിതകർത്തത്. 
 
കോളേജിലെ ജനല്‍ചില്ലുകളും സെക്യൂരിറ്റി ക്യാമറകളും ബസിന്റെ ചില്ലുകളും അടിച്ചുതകര്‍ത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രതിഷേധിച്ചു. സ്വഭാവ ദൂഷ്യമുണ്ടെന്നും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് പറഞ്ഞതാണ് വിദ്യാര്‍ത്ഥിയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് സഹപാഠികള്‍ പറയുന്നു. 
 
കോളെജ് തല്ലിത്തകർത്തതുമായി ബന്ധപ്പെട്ട് ഒമ്പത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അടക്കമുളളവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments