Webdunia - Bharat's app for daily news and videos

Install App

ഇരുപത്തിമൂന്നുകാരനായ അമീറിന് അസമിലും ബംഗാളിലുമായി രണ്ട് ഭാര്യമാര്‍; രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ല: പൊലീസ്

ജിഷയുടെ കൊലയാളിയായ അസം സ്വദേശി അമീർ ഉൾ ഇസ്ലാമിന് അസമിലും ബംഗാളിലുമായി രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ്

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (19:30 IST)
ജിഷയുടെ കൊലയാളിയായ അസം സ്വദേശി അമീർ ഉൾ ഇസ്ലാമിന് അസമിലും ബംഗാളിലുമായി രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ്. ഒന്‍പതു വയസ്സായ മകനുള്ള നാല്‍പ്പത്തിമൂന്നുകാരിയെയാണ് ഇയാള്‍ അസമില്‍ വിവാഹം കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. ബംഗാളിലുള്ള ഭാര്യയും അയാളെക്കാള്‍ പത്ത് വയസ്സ് കൂടുതലുള്ള സ്ത്രീയാണെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് ഒരു വിധത്തിലുള്ള സാമ്യവും ഇല്ലെന്നും പൊലീസ് അറിയിച്ചു.
 
ജിഷയുടെ വീടിന്റെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയ ഉടനെ ഇയാള്‍ കത്തികൊണ്ട് കുത്തുകയാണ് ചെയ്തതെന്നും തുടര്‍ന്നാണ് ബലാത്സംഗം ചെയാന്‍ ശ്രമിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം രാവിലെ ജിഷയെ നോക്കിയപ്പോള്‍ ജിഷ ചെരുപ്പുയര്‍ത്തി കാണിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൂടാതെ നാലുതവണ മാത്രമെ ജിഷയെ കണ്ടിട്ടുള്ളുവെന്നും അമീര്‍ ഉള്‍ ഇസ്ലാം മൊഴി നല്‍കി.
 
അതുപോലെ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയപ്പോൾ ഒരു സ്ത്രീ അമീറിനെ മർദ്ദിച്ചു. ഇതുകാണാനിടയായ ജിഷ പൊട്ടിച്ചിരിച്ചതാണ് അമീറിനെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ അമീർ ജിഷയെ ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ വളരെ രൂക്ഷമായ രീതിയിലായിരുന്നു ജിഷ പ്രതികരിച്ചത്.
 
ജിഷയുടെ പ്രതികരണത്തിൽ പ്രകോപിതനായ അമീർ മദ്യലഹരിയിൽ ജിഷയുടെ വീട്ടിൽ എത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം വികൃതമാക്കിയത് കത്തി ഉപയോഗിച്ചാണെന്നും കത്തി സമീപപ്രദേശങ്ങളിൽ ഉപേക്ഷിച്ചെന്നും പ്രതി കുറ്റസമ്മതം നൽകി. രഹസ്യ കേന്ദ്രങ്ങളിൽ വെച്ചായിരുന്നു പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments