Webdunia - Bharat's app for daily news and videos

Install App

എ ടി എം കാര്‍ഡുകള്‍ മോഷ്ടിച്ച് പണം പിന്‍‌വലിക്കുകയും ആ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്ന ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍

എ ടി എം കാര്‍ഡുകള്‍ മോഷ്ടിച്ച് അതില്‍ നിന്നും പണം പിന്‍‌വലിക്കുകയും ആ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്ന വിരുതന്‍ അറസ്റ്റില്

Webdunia
ബുധന്‍, 29 ജൂണ്‍ 2016 (14:29 IST)
എ ടി എം കാര്‍ഡുകള്‍ മോഷ്ടിച്ച് അതില്‍ നിന്നും പണം പിന്‍‌വലിക്കുകയും ആ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്ന വിരുതന്‍ അറസ്റ്റില്‍. ടെക്നോപാര്‍ക്കിലെ ജീവനക്കാരനായ അന്യസംസ്ഥാന യുവാവാണ് പൊലീസ് പിടിയിലായത്.
 
രണ്ട് മാസം മുമ്പായിരുന്നു ഇയാള്‍ ടെക്നോപാര്‍ക്കില്‍ ജോലിക്കെത്തിയത്. പല മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ സുഹൃത്തുക്കളുടെ എ ടി എം കാര്‍ഡുകള്‍ മോഷ്ടിക്കുകയായിരുന്നു പതിവ്. കൂടെ ജോലി ചെയ്തിരുന്ന രണ്ട് പേരുടെ പണം ഇത്തരത്തില്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ മനസ്സിലാക്കി അറസ്റ്റ് ചെയ്തത്. 
 
എ ടി എം കാര്‍ഡ് മോഷ്ടിച്ച ശേഷം പിന്‍ നമ്പര്‍ ബ്ലോക്കായെന്ന കാരണം പറഞ്ഞ് ഇയാള്‍ കസ്റ്റമര്‍ കെയറില്‍ വിളിക്കുകയും തുടര്‍ന്ന് പുതിയ പിന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആ പിന്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ പണം പിന്‍‌വലിച്ചിരുന്നത്. തുടര്‍ന്ന് ആ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയുമായിരുന്നുയെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയിലുള്ള തട്ടിപ്പുകള്‍ ഇയാള്‍ സ്വന്തം നാട്ടിലും നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments