എനിക്കൊന്നും അറിയില്ലായിരുന്നു, എല്ലാം അവര്‍ പറഞ്ഞിട്ടാണ് ചെയ്തത്: ജാനകി വെളിപ്പെടുത്തുന്നു

അവര്‍ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടു, പക്ഷേ തനിക്കൊന്നും കിട്ടിയില്ലെന്ന് ജാനകി

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (12:29 IST)
എല്ലാം ചെയ്തത് തന്റെ സഹോദരി ഷൈലജയും അവളുടെ ഭര്‍ത്താവും പറഞ്ഞിട്ടാണെന്ന് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജാനകി വ്യക്തമാക്കി. മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ അടുത്ത ദിവസങ്ങളിലാണ് പുറം‌ലോകമറിഞ്ഞത്. 
 
ഷൈലജ ചൂണ്ടിക്കാണിച്ചിടത്തൊക്കെ താന്‍ ഒപ്പിട്ടു കൊടുക്കുകയായിരുന്നുവെന്ന് കെവി ജാനകി വിങ്ങിപ്പൊട്ടി ഡിവൈഎസ്പി കെ വി വേണുഗോപാലിനോട് പറഞ്ഞു. പരേതനായ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര് പി.ബാലകൃഷ്ണന്റെ ഭാര്യയെന്ന നിലയില്‍ ഇപ്പോള്‍ ഔദ്യോഗിക രേഖയില്‍ ഉള്ള ജാനകി അത് വ്യാജ വിവാഹരജിസ്ട്രേഷന്‍ ആണെന്ന് പൊലീസിനോട് വ്യക്തമാക്കി. വ്യാജ വിവാഹബന്ധം കാണിച്ച് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറയുന്നു.
 
അനുജത്തി ഷൈലജ സാക്ഷികളെ പഠിപ്പിക്കുമ്പോലെ തന്നെ പഠിപ്പിച്ച കാര്യങ്ങളെയെല്ലാം അവര്‍ തള്ളി സത്യങ്ങള്‍ തുറന്നു പറഞ്ഞു. വയസ്സുകാലത്ത് തട്ടിപ്പുകേസില്‍ ഒന്നാം പ്രതിയാക്കി തന്നെ അപമാനത്തിലേക്ക് തള്ളിവിട്ട സഹോദരിയെ ശപിച്ചുകൊണ്ടെന്നവണ്ണം അര്‍ അഞ്ച് വര്‍ഷത്തെ കഥകള്‍ പൊലീസിനോട് തുറന്നു പറയുകയായിരുന്നു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments