Webdunia - Bharat's app for daily news and videos

Install App

എന്തും തുറന്നെഴുതാനുള്ള കഴിവ് പുനത്തിലിനുണ്ട്: എൻ എസ് മാധവൻ

പുനത്തിലിനെ പോലെ ഉള്ളുതുറന്ന് സ്‌നേഹിക്കുന്ന വ്യക്തിത്വങ്ങൾ കുറവാണ്: എൻ എസ് മാധവൻ

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (10:10 IST)
എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ സാഹിത്യ ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ അനുശോചനമറിയിച്ചു. പുനത്തിലിന്റെ എഴുത്തിന് പകരം വെക്കാനാവുന്ന മറ്റൊരു മാതൃക മലയാളത്തിലില്ലെന്ന് സാഹിത്യകാരൻ എൻ എസ് മാധവൻ പ്രതികരിച്ചു.
 
'പുനത്തിലിനെ പോലെ ഉള്ളുതുറന്ന് സ്‌നേഹിക്കുന്ന വ്യക്തിത്വങ്ങള്‍ സാഹിത്യലോകത്ത് കാണില്ല. എന്തും തുറനന്നെഴുതാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പുനത്തിലിന്റെ എഴുത്തിന് പകരം വെക്കാനാവുന്ന മറ്റൊരു മാതൃക മലയാളത്തിലില്ല'- എൻ എസ് മാധവൻ
 
കപടസദാചാരത്തെ തുറന്നു കാണിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രതികരിച്ചു. 'അദ്ദേഹത്തിന്റെ സാമിപ്യം നമുക്ക് സന്തോഷം ഉണ്ടാക്കും. ആധുനികതയുടെ കാലത്തുള്ള എല്ലാ രീതികളെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. നാടിന്റെ പച്ചപ്പിനെ അതുപോലെ വരച്ച് കാണിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.' - രാമനുണ്ണി പറഞ്ഞു.
 
സ്വന്തം സഹോദരന്‍ വിട പറയുന്നത് പോലെയാണ് പുനത്തിലിന്റെ വേര്‍പാടിനെ കാണുന്നതെന്ന് എഴുത്തുകാരൻ വൈശാഖന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കഥകളിലൂടെ ശക്തമായ രീതിയിൽ വായനക്കാരിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചുവെന്നും വൈശാഖൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments