എന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു: കാവ്യാ മാധവന്‍

കേസില്‍ ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു, അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാര്‍; കാവ്യാ മാധവന്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (13:40 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കഴിയുമെങ്കില്‍ ഇന്നു തന്നെ കേസ് പരിഗണിക്കണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. എന്നാല്‍, ഇതുതള്ളിയ കോടതി കാവ്യയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 
 
കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ജാമ്യാപേക്ഷയില്‍ കാവ്യ വ്യക്തമാക്കുന്നു. പൊലീസ് നിരവധി തവണ ഫോണില്‍ വിളിച്ചുവെന്നും കാവ്യ പറയുന്നു. കേസുമായി ബന്ധപ്പെട്ട് അന്വെഷണ സംഘവുമായി പൂര്‍ണമായും സഹകരിക്കാമെന്നും കാവ്യ അറിയിച്ചിട്ടുണ്ട്. അഡ്വ. രാമൻപിള്ള മുഖേനെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.  
 
നടിയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് താരം ജാമ്യാപേക്ഷ നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. അറസ്റ്റ് സാധ്യത മുന്നിൽകണ്ടാണ് കാവ്യ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചകഴിഞ്ഞ് പരിഗണിക്കാനിരിക്കവേയാണ് കാവ്യ മുന്‍‌കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 
 
കേസ് അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കാവ്യയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. കാവ്യ പങ്കെടുത്ത ചടങ്ങുകളില്‍ പള്‍സര്‍ സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതായാലും ഇനിയുള്ള ദിവസങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് സങ്കീര്‍ണമായിരിക്കുമെന്ന് തീര്‍ച്ച.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വാളയാര്‍ ചെക്ക് പോസ്റ്റില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; വന്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പിടിയില്‍

ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്

ശബരിമല സ്വര്‍ണ്ണം മോഷണ കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കു, നിയമസഭയിലേക്ക് 64 സീറ്റ് വരെ കിട്ടും, തുടർഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments