Webdunia - Bharat's app for daily news and videos

Install App

എഴുപത്തിയൊന്നാം വയസ്സിലും ഇങ്ങനെ ഫോൺ സെക്സ് നടത്തുന്നയാളെ ആദരിക്കാനുള്ള ചങ്കൂറ്റമാണ് വേണ്ടത്: സജിൻ ബാബു

എഴുപത്തി ഒന്നാം വയസ്സിലും ഇത്രയും ആവേശകരമായി പ്രണയിക്കുന്നയാളെ ആദരിക്കാൻ കഴിയണം: സജിൻ ബാബു

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (12:41 IST)
മുന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് മംഗളം ചാനലിനെയും മലയാളികളുടെ കപട സദാചാരത്തെയും വിമര്‍ശിച്ച് സംവിധായകന്‍ സജിന്‍ ബാബു രംഗത്ത്.  എഴുപത്തി ഒന്നാം വയസ്സിലും ഇത്രയും ആവേശകരമായി പ്രണയിക്കാനും ഫോൺ സെക്സ് ചെയ്യാനും കഴിവുള്ളയാളെ അംഗീകരിക്കുകയാണ് മലയളികൾ ചെയ്യേണ്ടതെന്ന് സജിൻ പറയുന്നു.
 
സജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 
 
എഴുപത്തി ഒന്നാം വയസ്സിലും ഇത്രയും ആവേശകരമായി പ്രണയിക്കാനും, ഫോൺ സെക്സ് നടത്തുവാനും കഴിവുള്ള ഒരു മനുഷ്യനെ അംഗീകരിക്കാനും, ആദരിക്കുവാനുമുള്ള ചങ്കുറ്റമാണ് കേരളസമൂഹം കാണിക്കേണ്ടത്. പ്രണയകേളികളും, കാമചേഷ്ടകളും അഭിമാനത്തോടെ അംഗികരിക്കുന്ന ഒരു പൈതൃകമാണ് നമുക്കുള്ളത്.
 
കപട സദാചാരം തലക്ക് കയറിയ മലയാളി സ്വന്തം പാപം ഒളിപ്പിച്ച് വച്ച് കല്ലെറിയുവാൻ നിൽക്കുകയാണ്. മംഗളം ചാനലിന്റെ മുതലാളിയെ സെപ്റ്റിക് ടാങ്കിൽ കെട്ടി താഴ്ത്തുകയാണ് വേണ്ടത്. ഇവിടെ ശശീന്ദ്രനാണ് ഇര. കേരള സമൂഹത്തിന് മുന്നിൽ നാണം കെട്ട് ദയനീയനായി നിൽക്കുകയാണ് ആ മനുഷ്യൻ. 
 
കാമലീലകളില്ലാത്ത കൃഷ്ണനെ ഗോപികമാർ പ്രണയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രണയചേഷ്ടകൾ ഇല്ലാത്ത പുരുഷനെ ഒരു സ്ത്രീയും ഇഷ്ടപെടുമെന്ന് ഞാൻ കരുതുന്നില്ല. ഉഭയ സമ്മതപ്രകാരമുള്ള രതിയും, പ്രണയവും ദൈവീകമാണ്. ആ രതിയിലെ രേതസ്സ് പുണ്യാഹവുമാണ്. എന്നാണ് മലയാളീ നിനക്കൊരു മനുഷ്യനായി ജീവിക്കാൻ കഴിയുക. മനോരതി വൈകൃതങ്ങളിൽ നിന്ന് എന്നാണ് നിനക്ക് മോചനം?.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

അടുത്ത ലേഖനം