ഒടുവില്‍ ഇവരും മഞ്ജുവിനെ കൈയൊഴിഞ്ഞു? പാളയത്തില്‍ മഞ്ജു തനിച്ചോ? - ദിലീപ് കൊടുത്ത ഒരുപണിയേ...

ദിലീപ് പണികൊടുത്തത് മഞ്ജുവിന് മാത്രമല്ല, ഇവരും കുടുങ്ങും?

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (08:03 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള പ്രധാന കാരണം മഞ്ജുവിന്റെ പ്രസംഗം ആയിരുന്നു. നടിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന മഞ്ജുവിന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ദിലീപിനെതിരെ കൊത്തുകയായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ മഞ്ജുവിന് എതിരാണ്. 
 
ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ജാമ്യ ഹര്‍ജിയില്‍ മഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. മഞ്ജുവും എഡിജിപി ബി സന്ധ്യയും തമ്മിലുള്ള അടുപ്പമാണ് തന്നെ കുടുക്കിയതെന്ന് ദിലീപ് വ്യക്തമായി പറയുന്നുണ്ട്. ഈ ആരോപണങ്ങള്‍ മഞ്ജുവിനെ മാത്രമല്ല സിനിമയിലെ വനിതാ കൂട്ടായ്മ ആയ ഡബ്ല്യൂസിയേയും വെട്ടിലാക്കുന്നു. 
 
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം ഇതിന്റെ ഉദാഹരണമാണ്. മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയിലെ വാദങ്ങളും ചര്‍ച്ചയായി. റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 
 
ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും ഒന്ന് സത്യമാണെന്ന് തെളിഞ്ഞാല്‍ മഞ്ജുവിനെതിരെ നിലപാട് കടുപ്പിക്കേണ്ട സാഹചര്യമാണ് സംഘടനയിലുള്ളത്. മുഖം നോക്കാതെ നിലപാട് കടുപ്പിച്ചില്ലെങ്കില്‍ അത് സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. മഞ്ജു മുന്‍‌കൈ എടുത്ത് രൂപിക്കരിച്ച ഈ സംഘടന ദിലീപിനെ ജയിലിലാക്കാന്‍ ഉണ്ടായതാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. ഇതിനാല്‍,  ദിലീപിന്റെ ആരോപണങ്ങള്‍ എന്തെങ്കിലും ശരിയാണെന്ന് വന്നാല്‍ സംഘടന മഞ്ജുവിനെ കൈയൊഴിയുമെന്നാണ് സൂചനകള്‍.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments