ഒരേ സമയം ഒന്നിലധികം സെക്സ് പാര്‍ട്ട്ണര്‍ ഉണ്ടോ?, എന്നെ കണ്ടാല്‍ ശരിക്കും അങ്ങനെ ഒക്കെ തോന്നുമോ? - വൈറലായി ആ വാക്കുകള്‍

നിങ്ങള്‍ക്ക് എത്ര ലൈംഗിക പങ്കാളി ഉണ്ട്? - ഇങ്ങനെ ഒരു ചോദ്യം നേരിടേണ്ടി വന്നാല്‍ എന്തു ചെയ്യും?

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (10:56 IST)
നിങ്ങള്‍ക്ക് എത്ര ലൈംഗിക പങ്കാളി ഉണ്ട്?. പെട്ടന്നൊരു ദിവസം നിങ്ങളോട് ഒരാള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍ എന്താകും മറുപടി?. പങ്കാളി കൂടെയുള്ളപ്പോഴാണ് ഈ ചോദ്യമെങ്കില്‍ പറയുകയേ വേണ്ട. തനിക്കിങ്ങനെ ഒരു അനുഭവം ഉണ്ടായതായി സുനിത ദേവദാസ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സുനിത തന്റെ അനുഭവം പങ്കുവെച്ചത്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
വല്യ കുലസ്ത്രീയായി കാനഡ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങി ഇമിഗ്രേഷന്‍ ഓഫീസറെ കണ്ടപ്പോള്‍ രണ്ടാമത്തേയോ മൂന്നാമത്തേയോ ചോദ്യങ്ങള്‍ ഇങ്ങനെയായിരുന്നു.
 
രണ്ടു കുട്ടികളുടേയും അച്ഛന്‍ ഒരാളാണോ? 
നിങ്ങളുടെ നിലവിലുള്ള ഭര്‍ത്താവ് ഏതെങ്കിലും കുട്ടിയുടെ അച്ഛന്‍ ആണോ? 
 
പെട്ടന്നുണ്ടായ ഞെട്ടലില്‍ ങേ... എന്നെ കണ്ടാല്‍ അങ്ങനൊക്കെ തോന്നുമോ എന്നോര്‍ത്ത് വിയര്‍ത്തു പൊടിഞ്ഞു തളര്‍ന്നു പോയി. അടുത്തിരിക്കുന്ന ഭര്‍ത്താവിനെ തലയുയര്‍ത്തി നോക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത ദിവസം ഫാമിലി ഡോക്ടറെ കണ്ടപ്പോള്‍ പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ചിലത്.
 
നിങ്ങള്‍ക്ക് എത്ര ലൈംഗിക പങ്കാളി ഉണ്ട്? 
മുന്‍പ് എന്തെങ്കിലും ലൈംഗിക രോഗങ്ങള്‍ വന്നിട്ടുണ്ടോ? 
ഒരേ സമയം ഒന്നിലധികം സെക്സ് പാര്‍ട്ട്ണര്‍ ഉണ്ടോ എന്നൊക്കെയായിരുന്നു.
 
വീണ്ടും ആത്മാഭിമാനം പൊടിഞ്ഞു തകര്‍ന്ന് നിസഹായയായി അവരെ നോക്കി. എന്നെ കണ്ടാല്‍ ശരിക്കും അങ്ങനൊക്കെ തോന്നുമോ എന്ന്. അങ്ങനെയാണ് കള്‍ച്ചറല്‍ ഷോക്കുകള്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഇതൊക്കെ ചര്‍ച്ച ചെയ്യാമെന്നും ഇത്തരം കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാന്‍ കഴിയുന്നത് എത്ര ആശ്വാസകരമാണെന്നും തോന്നാന്‍ തുടങ്ങി.
 
വ്യക്തി എന്ന നിലയില്‍ വലിയ മാറ്റം ഈ നാട് എന്നിലുണ്ടാക്കിയിട്ടുണ്ട്. ചിന്തകളിലൊക്കെ സ്വതന്ത്രയാവാന്‍ കഴിഞ്ഞു. പറഞ്ഞു വന്നത് ഇത്രയേ ളള്ളു. ഇന്നലെ ഡോക്ടറെ കണ്ടപ്പോഴും അവര്‍ ചോദിക്കുന്നു... പുതിയ സെക്ഷ്വല്‍ പാര്‍ട്ട്ണര്‍ ഉണ്ടോ? അതോ എല്ലാം പഴയ പോലെ എന്ന്.
 
ഇത്തരം ചോദ്യങ്ങള്‍ തലച്ചോറിലുണ്ടാക്കുന്ന ഒരു പ്രകമ്പനം ഉണ്ടല്ലോ. അത് സത്യസന്ധനായ ഒരു വ്യക്തിയാവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതാണ്.  മനസിന്റെ വാതിലുകള്‍ ആകാശത്തോളം തുറക്കും. അതേയ് സദാചാരവാദികളേ. എല്ലാര്‍ക്കും ഇതൊക്കെ ഒന്നില്‍ കൂടുതല്‍ വേണമെന്നോ മലയാളി കുടുംബത്തിന്റെ കപട അടിത്തറ പൊളിക്കണമെന്നോ അല്ല പറഞ്ഞു വരുന്നത്. ഇത്തരം കാര്യങ്ങള്‍ കൂടി തുറന്നു സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാനസികമായി വളരണം എന്നാണ്. അതേ.. മാനസികമായി തന്നെ വളരണം. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

അടുത്ത ലേഖനം