ഒളിഞ്ഞും തെളിഞ്ഞും ദിലീപിനെ വേട്ടയാടുന്നവരുടെ ലക്ഷ്യമിതോ? സുനിക്ക് ലഭിച്ചത് ഇരട്ട ക്വട്ടേഷന്‍!

പള്‍സര്‍ സുനിക്ക് ലഭിച്ചത് രണ്ട് ക്വട്ടേഷന്‍? രണ്ടും വ്യത്യസ്ത കാരണങ്ങളാല്‍....

Webdunia
ശനി, 8 ജൂലൈ 2017 (11:18 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വ്യക്തത വരുന്നു. കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. തുടക്കം മുതല്‍ ആരോപണ വിധേയനായ നടന്‍ ദിലീപിന് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമാകുന്ന രീതിയിലേക്കാണ് കേസ് പോകുന്നത്. നിലവില്‍ ദിലീപിനെതിരായി ശക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് സൂചനകള്‍. 
 
അതേസമയം, ദിലീ‍പില്‍ നിന്നും അന്യോഷണം യുവസംവിധായകനിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നടിക്ക് വിവാഹ വാഗ്ദാനം നൽകിയ യുവസംവിധായകന് കേസില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  നടിയെ തട്ടിക്കൊണ്ടു പോകാൻ പൾസർ സുനിക്ക് ഇരട്ട ക്വട്ടേഷൻ ലഭിച്ചിരുന്നതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 
നടിയുടെ കല്യാണം മുടക്കാൻ യുവസംവിധായകന്‍ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്നും സൂചനയുണ്ട്. അതോടൊപ്പം, റിയൽ എസ്റേററ്റ് ബിസിനസുമായി ബന്ധപ്പെട്ട ക്വട്ടേഷൻ മൂന്നു വർഷം മുമ്പായിരുന്നു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്‍സര്‍ സുനി പറയുന്നത് പല കാര്യങ്ങളും ഇപ്പോള്‍ വിശ്വാസിയതയില്‍ എടുക്കാന്‍ കഴിയുമോ എന്ന സംശയവും പൊലീസിന് നിലനില്‍ക്കുന്നുണ്ട്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments