ഓമനയുടെ കാമുകന്‍ രജനീകാന്ത്; വര്‍ഷങ്ങളായുള്ള പ്രണയം അവസാനിച്ചത് മരണത്തില്‍ ...

അമ്പത്തൊന്നുകാരിയുടെ കാമുകന്‍ മുപ്പത്തൊമ്പതുകാരന്‍

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (15:57 IST)
കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലത്തൂര്‍ മലഞ്ചിടി സ്വദേശിനി എന്ന അമ്പത്തൊന്നുകാരിയെയും അയല്‍വാസിയായ കോത്തരംപറ്റ വീട്ടില്‍ രജനീകാന്ത് എന്ന മുപ്പത്തൊമ്പതുകാരനെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
അവിവാഹിതയായ ഓമനയുടെ വീടിന്റെ മേല്‍ക്കൂരയില്‍ കര്‍ട്ടണ്‍ തുണി ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ രജനീകാന്ത് മിക്ക ദിവസവും ഓമനയുടെ വീട്ടിലാവും രാത്രി കഴിയുന്നതും. ഇതുമായി ബന്ധപ്പെട്ട് രജനീകാന്തിന്റെ ഭാര്യ കുഴല്‍മന്ദം പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവരെയും വിളിച്ച് സംസാരിച്ചിരുന്നു. 
 
കഴിഞ്ഞ ദിവസം രജനീകാന്ത് സുഹൃത്തിനെ അടുത്ത ദിവസം രാവിലെ വന്നു വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സുഹൃത്ത് വന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രജനീകാന്തിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പും അരലക്ഷം രൂപയും ലഭിച്ചു. പോക്കറ്റില്‍ വച്ചിരിക്കുന്ന തുക മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിക്കണമെന്ന് കുറിപ്പില്‍ എഴുതിയിരുന്നു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments