Webdunia - Bharat's app for daily news and videos

Install App

കഞ്ചാവ് കച്ചവടം: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അക്‍ബര്‍ഷാ പിടിയില്‍

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഗുണ്ടാ തലവനെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
വ്യാഴം, 26 മെയ് 2016 (13:56 IST)
കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഗുണ്ടാ തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂര്‍ പാലാം‍കോണം ചരുവിള വീട്ടില്‍ അക്ബര്‍ഷാ എന്ന 40 കാരനാണു പൊലീസ് വലയിലായത്.
 
തമിഴ്നാട്ടില്‍ നിന്നാണ് ഇയാള്‍ വന്‍തോതില്‍ കഞ്ചാവ് കൊണ്ടുവന്ന് ചില്ലറ വില്‍പ്പനയ്ക്കായി വിതരണം ചെയ്തുവന്നിരുന്നത്. ഇയാള്‍ പിടിയിലാകുമ്പോള്‍ കൈവശം ഒരു കിലോ കഞ്ചാവും ഉണ്ടായിരുന്നു.
 
കടയ്ക്കാവൂര്‍ ഗുണ്ടാ ലിസ്റ്റില്‍ പെട്ട ഇയാളെ പെരും‍കുളത്തു വച്ചാണു പൊലീസ് പിടിച്ചത്. ഭവനഭേദനം, മോഷണം, വധശ്രമം, ഗുണ്ടാ ആക്രമണം, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. 
 
അടുത്തിടെയാണ് ഇയാള്‍ ഒരു കേസിലെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കടയ്ക്കാവൂര്‍ സി.ഐ മുകേഷിന്‍റെ നിര്‍ദ്ദേശാനുസരണം കടയ്ക്കാവൂര്‍ എസ്.ഐ എന്‍.സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments