കണ്ടതും കേട്ടതും ഒന്നുമല്ല സത്യം! ശ്യാമള പാവമാണ് - എല്ലാത്തിനും കാരണം കാവ്യ?

കാവ്യയുടെ അമ്മ പാവമാണ്!

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (09:23 IST)
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തെ കുറിച്ചും താരത്തിന്റെ കുടുംബത്തെ കുറിച്ചും നിരവധി കഥകളാണ് പുറത്തിവന്നത്. കാവ്യ ഗര്‍ഭിണിയാണ്, സുനില്‍ കുമാര്‍ പറഞ്ഞ ‘മാഡം’ കാവ്യയുടെ അമ്മ ശ്യാമളയാണ്, മീനാക്ഷി ഗള്‍ഫില്‍ പോയി, മീനാക്ഷി മഞ്ജുവിനൊപ്പം പോയി, അനുജന്‍ എല്ലാവരേയും ഭീഷണിപ്പെടുത്തി. അങ്ങനെ നിരവധി ആരോപണങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നതെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
 
ആലുവ സബ്‌ജയിലില്‍ പോയി ദിലീപിനേയും ദിലീപിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ കുടുംബത്തേയും കണ്ട ശേഷം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരെഷ് കുമാര്‍ ദിലീപിനെതിരെ നടക്കുന്ന പ്രചരണത്തെ കുറിച്ച് പറഞ്ഞത്. എന്ത് ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥയിലാണ് ദിലീപിന്റെ കുടുംബമെന്ന് അദ്ദേഹം പറയുന്നു.
 
കാവ്യയുമായി സംസാരിച്ചു. എന്ത് ചെയ്യണം എന്ന് ആ കുട്ടിയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതത്തില്‍ ഇങ്ങനെയൊക്കെയുള്ള സംഭവം ആദ്യമായിട്ടാണ്. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായ സ്ത്രീയാണ്. മകള്‍ സിനിമയില്‍ അഭിനയിച്ചു താരമായി എന്ന് കരുതി എന്തൊക്കെയാണ് അവര്‍ കേള്‍ക്കെണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

Sabarimala News: ശബരിമലയില്‍ 22 ദിവസത്തിനിടെ പിടികൂടിയത് 95 പാമ്പുകളെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

അടുത്ത ലേഖനം
Show comments