Webdunia - Bharat's app for daily news and videos

Install App

കണ്ണൂരിൽ കള്ളവോട്ട് ശ്രമം വ്യാപകം; ചിലയിടങ്ങളില്‍ സംഘര്‍ഷം

കേരളത്തില്‍ വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ കണ്ണൂര്‍ ജില്ലയിൽ കള്ളവോട്ടിന് ശ്രമം. തലശേരി മണ്ഡലത്തിലെ കതിരൂർ ഹൈസ്കൂളിലെ ഇരുപത്തിയഞ്ചാം നമ്പര്‍ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച ജീഷ് രാജ്(21) നെ യു ഡി എഫ് സ്ഥാനാർത്ഥി എ പി അബ്ദുല്ലക്കുട്ടി ഇടപെട്ട് പൊലീസിനു

Webdunia
തിങ്കള്‍, 16 മെയ് 2016 (17:07 IST)
കേരളത്തില്‍ വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ കണ്ണൂര്‍ ജില്ലയിൽ കള്ളവോട്ടിന് ശ്രമം. തലശേരി മണ്ഡലത്തിലെ കതിരൂർ ഹൈസ്കൂളിലെ ഇരുപത്തിയഞ്ചാം നമ്പര്‍ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച ജീഷ് രാജ്(21) നെ യു ഡി എഫ് സ്ഥാനാർത്ഥി എ പി അബ്ദുല്ലക്കുട്ടി ഇടപെട്ട് പൊലീസിനു കൈമാറി.
 
പേരാവൂരിലെ ഇരിട്ടി ചിങ്ങാംക്കുണ്ടം ഇരുപതാം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച സി പി എം പ്രവർത്തകനും അറസ്റ്റിലായി. വട്യറ ബൂത്തിൽ വട്യറ ബ്രാഞ്ച് സെക്രട്ടറി ഷിജു അറസ്റ്റിലായി. ബൂത്തിനകത്ത് തെരഞ്ഞെറ്റുപ്പ് ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
 
പാനൂർ മുതിയങ്ങ ശങ്കരവിലാസം സ്കൂളില്‍ പ്രസൈഡിങ് ഓഫിസറുടെ പരാതിയെ തുടർന്ന് സി പി എം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 
 
വോട്ടിങ്ങിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളും നടന്നു. ഈസ്റ്റ് കതിരൂർ യുപി സ്കൂളിലെ മുപ്പത്തിനാലാം നമ്പർ ബൂത്തിൽ കേന്ദ്രസേനാംഗങ്ങളും സി പി എം പ്രവർത്തകരും തമ്മിൽ ചെറിയ തോതില്‍ സംഘർഷം ഉണ്ടായി. ഇടതു സ്ഥാനാത്ഥി കെ കെ ശൈലജ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഒരാൾ മുന്ന് തവണ വോട്ട് ചെയ്യാനെത്തിയപ്പോൾ തടഞ്ഞതാണെന്ന് കേന്ദ്രസേനാംഗങ്ങള്‍ വ്യക്തമാക്കി. പൊലീസും പോളിങ് ഉദ്യോഗസ്ഥരും സഹായിച്ചില്ലെന്ന് കേന്ദ്രസേനാംഗങ്ങൾ പരാതി ഉന്നയിച്ചു. രാവിലെ മുതൽ ഇവിടെ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

VS Achuthanandan Health Condition Updates: ആരോഗ്യസ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു; വി.എസ്.ആശുപത്രിയില്‍ തുടരുന്നു

ട്രംപിന്റെ വാദം പൊളിഞ്ഞു; അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

Kerala Weather Live Updates: യെല്ലോ മാത്രമല്ല ഓറഞ്ചും ! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

അടുത്ത ലേഖനം
Show comments