കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി കമല്‍ ഹാസന്‍ ബിജെപിയിലേക്ക്?-വൈറലാകുന്നു കമലിന്റെ വാക്കുകള്‍

കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി കമല്‍ ഹാസന്‍ ബിജെപിയിലേക്ക് ?

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (14:37 IST)
പിണറായി വിജയനും കമല്‍ ഹാസനും തമ്മിലുള്ള കൂടിക്കാഴ്ച കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്ക് വരികയാണെന്നും സി പി എമ്മിലൂടെയായിരിക്കും ഇതെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.  സി പി എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാനായി കമല്‍ കോഴിക്കോട്ടെത്തുന്നു എന്നായി അടുത്ത പ്രചാരണം. എന്നാല്‍ ഇതിനെതിരെ കമല്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
 
ബി ജെ പി സര്‍ക്കാരുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ബീഫ് പോലുള്ള വിഷയങ്ങള്‍. താന്‍ ബീഫ് കഴിക്കുമായിരുന്നു. ഇപ്പോള്‍ കഴിക്കാറില്ല. എന്ന് കരുതി മറ്റാരെങ്കിലും ബീഫ് കഴിക്കാന്‍ പാടില്ല എന്നില്ല.
എന്റെ ആശയങ്ങളോട് ഒത്തുപോകുന്നതാണെങ്കില്‍, ഭരണപരമായ ആവശ്യത്തിന് വേണ്ടിയാണെങ്കില്‍ അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായിക്കൂടായ്കയില്ല. 
 
രാജ്യത്തിന്റെ പുരോഗതിയാണ് പ്രധാനം. എന്റെ ആശയങ്ങള്‍ ബി ജെ പിക്ക് കംഫര്‍ട്ട്ബിള്‍ ആയി തോന്നുമോ എന്ന് തനിക്ക് ഉറപ്പില്ല. ഇടത് പക്ഷ ആശയങ്ങളാണ് തന്റേത്. കമ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആരാധകനായിരുന്നു താന്‍. ചിലത് പരാജയപ്പെട്ടു. ചിലത് വിജയിച്ചു. എന്തായിരുന്നു പരാജയങ്ങള്‍ എന്ന് തിരിച്ചറിയാന്‍ മാത്രം താന്‍ ജീവിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് ആയി തുടരും എന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ വിട്ടുവീഴ്ച വേണ്ടിവരുമെന്നും കമല്‍ പറയുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

അടുത്ത ലേഖനം
Show comments