കല്യാണം ദിലീപിനൊരു വീക്ക്നെസ്സോ ? മഞ്ജുവിനേയും കാവ്യയേയും കൂടാതെ ദിലീപിന് മറ്റൊരു ഭാര്യ !

ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യരല്ലെന്ന് പൊലീസ്

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (10:27 IST)
നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടി പൊലീസ്. നടി മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനു മുൻപു ദിലീപ് വിവാഹിതനായിരുന്നു. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് വിവാഹം കഴിച്ചത്. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് ഈ വിവാഹം റജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യവുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം ഇപ്പോള്‍ തുടരുകയാണ്.
 
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഏറ്റവും നിര്‍ണായകമായ തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോൺ കത്തിച്ചു കളഞ്ഞതായി അഡ്വക്കേറ്റ് രാജു ജോസഫ് പൊലീസിന് മൊഴി നൽകിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
 
കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് രാജു മൊബൈല്‍ നഴിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്. 
 
അതുകൊണ്ട് തന്നെ രാജു ജോസഫിന് കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും അറിയാമെന്ന് പൊലീസ് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റും ചോദ്യം ചെയ്യലും. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഫോണ്‍ കത്തിച്ചുവെന്ന് പൊലീസിനും സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവാണ് പോലീസിന് നഷ്ടമായിരിക്കുന്നത്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

അടുത്ത ലേഖനം
Show comments