Webdunia - Bharat's app for daily news and videos

Install App

കാവ്യയെ പൊലീസ് കുടുക്കിയത് ആ രണ്ട് ചോദ്യത്തില്‍ ?

പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കാവ്യയുടെ മറുപടി ഇങ്ങനെ !

Webdunia
ബുധന്‍, 26 ജൂലൈ 2017 (12:52 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട് കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ അന്വേഷണസംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു. ആറു മണിക്കൂറോളാണ് പൊലീസ് താരത്തെ ചോദ്യം ചെയ്തിരുന്നു. ആലുവയിലുള്ള ദിലീപിന്റെ വീട്ടിലെത്തിയാണ് പൊലീസ് കാവ്യയുടെ മൊഴിയെടുത്തത്.  രാവിലെ 11 മണിക്കു തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് ആറു മണിക്കാണ് അവസാനിച്ചത്.
 
എന്നാല്‍ പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്ന മറുപടിയാണ് കാവ്യയില്‍ നിന്ന് ലഭിച്ചത്. പല ചോദ്യങ്ങള്‍ക്കും വ്യക്തത ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.  ആക്രമണത്തിന് ഇരയായ നടിയുമായി കാവ്യക്ക് നേരത്തേ അടുത്ത ബന്ധമുണ്ടായിരുന്നു. 
 
ഈ നടിയുമായി പിന്നീട് അകലാനുള്ള കാരണത്തെക്കുറിച്ചും പൊലീസ് കാവ്യയോട് ചോദിച്ചുവെന്നാണ് വിവരം. എന്നാല്‍ ചോദ്യത്തിന് കൃത്യമായ മറുപടി താരത്തില്‍ നിന്നു ലഭിച്ചില്ല. കാവ്യയുടെ ഈ മൌനത്തിന് പിന്നില്‍ പൊലീസിന് നിരാശയും സംശയവും ഉടലെടുത്തതായും പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
ദിലീപും മുന്‍ ഭാര്യ മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ചും പൊലീസ് കാവ്യയോട് ചോദിച്ചു. എന്നാല്‍ ഇതിനു കാവ്യ മറുപടിയൊന്നും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പൊലീസിനോട് പറഞ്ഞത്. തനിക്ക് പള്‍സര്‍ സുനിയെ പത്രത്തിലെ ചിത്രത്തിലൂടെ കണ്ട പരിചയം മാത്രമേയുള്ളുവെന്ന് കാവ്യ പറഞ്ഞിരുന്നു.
 
എന്നാല്‍ സുനി ലക്ഷ്യയില്‍ നിന്ന് രണ്ടര ലക്ഷം രൂപ കൈപ്പറ്റിയതായി പൊലീസ് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ പൊലീസ് ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അതിനെപ്പറ്റി അറിയില്ലെന്ന മറുപടിയാണ് കാവ്യ നല്‍കിയത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

അടുത്ത ലേഖനം
Show comments