Webdunia - Bharat's app for daily news and videos

Install App

കാവ്യയൊന്നും ഒന്നുമല്ല, ഇതാണ് പൊലീസിനെ വട്ടം കറക്കുന്നത്!

പൊലീസിനെ കുഴപ്പിക്കുന്ന കീറാമുട്ടികള്‍!

Webdunia
വെള്ളി, 28 ജൂലൈ 2017 (09:53 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പൊലീസ് നടി കാവ്യ മാധവനേയും അമ്മ ശ്യാമളയേയും ഗായിക റിമി ടോമിയേയും ചോദ്യം ചെയ്തിരുന്നു.
 
എന്നാല്‍, കാവ്യയോ ശ്യാമളയോ അല്ല പൊലീസിന്റെ നിലവിലുള്ള കീറാമുട്ടി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയാണത്. അപ്പുണ്ണിയെ പിടികൂടാന്‍ സാധിച്ചാല്‍ പല കാര്യങ്ങളിലും അന്തിമ തിരുമാനം ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ദിലീപിന്റെ മാനേജര്‍ മാത്രമല്ല, മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് അപ്പുണ്ണിയെന്നാണ് പൊലീസ് പറയുന്നത്. 
 
അപ്പുണ്ണിയുടെ മൊഴി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവയാണ് ഇപ്പോള്‍ പൊലീസിനെ കുഴപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍. ഇതിനുള്ള ഉത്തരം പൊലീസിന് ലഭ്യമായാല്‍ കേസ് ക്സോസ് ചെയ്യാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നതും. മൂന്നും ഒന്നിനൊന്ന് ശക്തമായ തെളിവുകള്‍.
 
അതേസമയം, അപ്പുണ്ണിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി കേള്‍ക്കും. തന്നെ മാപ്പുസാക്ഷി ആക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കേസുമായി ബന്ധപ്പെട്ട് തനിക്കൊരു കാര്യവും അറിയില്ലെന്നും അപ്പുണ്ണി വ്യക്തമാക്കിയിട്ടുണ്ട്.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments