Webdunia - Bharat's app for daily news and videos

Install App

കുന്നംകുളത്ത് ശക്തമായ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, പതിനഞ്ചു പേര്‍ക്ക് പരിക്ക്

Webdunia
ഞായര്‍, 25 ജൂണ്‍ 2017 (14:25 IST)
കുന്ദംകുളം മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടം. ആർത്താറ്റ്, കുന്നംകുളം, ചെമ്മണ്ണൂർ, മറ്റം എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ചുഴലിക്കാറ്റില്‍ രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
 
ആർത്താറ്റ് സെന്റ്.മേരീസ് ഓർത്തഡോക്സ് കത്രീഡൽ, ഹോളിക്രോസ് പള്ളി, സെന്റ്തോമസ് പള്ളി, സെന്റ്തോമസ് എൽപി സ്കൂൾ എന്നിവയ്ക്കാണ് നാശമുണ്ടായത്.  ആർത്താറ്റ് സെന്റ്.മേരീസ് ഒാർത്തഡോക്സ് കത്രീഡലിന്റെ മേൽക്കൂരയിലെ ഓടുകൾ വീണാണ് 15 പേർക്ക് പരുക്കേറ്റത്. 
 
പള്ളിയുടെ മതിലിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച കുർബാന കഴിഞ്ഞ് ആൾക്കാർ പുറത്തിറങ്ങിയ സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കുന്നംകുളത്ത് പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു. 
 
വൈദ്യുതി ലൈനുകൾ പൊട്ടിവീണതോടെ പലയിടത്തും വൈദ്യുതി തടസത്തിനിടയാക്കി. രാവിലെ പതിനൊന്നരയോടെയാണ് ശക്തമായ കാറ്റ് വീശിയത്. എസിടിഎസ് പ്രവർത്തകർ ആംബുലൻസുമായെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments