Webdunia - Bharat's app for daily news and videos

Install App

കെ പി സി സി പ്രസിഡന്റിന്റെ ചില നിലപാടുകളാണ് തന്റെ തോല്‍‌വിക്ക് കാരണമായത്: വി എം സുധീരനെതിരെ കെ പി സി സി സമിതിയിൽ ആഞ്ഞടിച്ച് കെ ബാബു

കെ പി സി സി സമിതിക്കു മുമ്പിൽ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ ആഞ്ഞടിച്ച് കെ ബാബു.

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (19:08 IST)
കെ പി സി സി സമിതിക്കു മുമ്പിൽ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ ആഞ്ഞടിച്ച് കെ ബാബു. സ്ഥാനാർഥി നിർണയ സമയത്ത് കെ പി സി സി പ്രസിഡന്റ് സ്വീകരിച്ച ചില നിലപാടുകളാണ് തൃപ്പൂണിത്തുറയിൽ തന്റെ തോല്‍‌വിക്ക് കാരണമായതെന്ന് ബാബു ആരോപിച്ചു.
 
സുധീരനെ കൂടാതെ തൃപ്പുണിത്തുറയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും തന്റെ തോല്‍വിക്കായി പല തരത്തിലുള്ള പ്രചാരണങ്ങളും നടത്തിയെന്ന് ബാബു കമ്മിഷനു മുന്നിൽ പരാതിപ്പെട്ടു. മുൻ മേയർ ടോണി ചമ്മണിയും കൊച്ചി കോർപറേഷൻ മേയറുമടക്കമുള്ളവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തങ്ങളോട് സഹകരിച്ചില്ലെന്ന് ഡൊമിനിക് പ്രസന്റേഷനും സമിതിയില്‍ ആരോപിച്ചു. കൂടാതെ പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.
 
അതേസമയം വൈപ്പിനില്‍ പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ആർ സുഭാഷും കമ്മിഷനില്‍ പരാതി ഉന്നയിച്ചു. ദേവസ്വം ബോർഡ് അംഗം അജയ് തറയിലും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് തന്റെ പരാജയത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ കെ.ബാബുവും ഡൊമിനിക് പ്രസന്റേഷനുമടക്കമുള്ളവരെ വീണ്ടും മൽസരിപ്പിച്ചതിനെതിരെയും നിരവധി പരാതികള്‍ പാർട്ടി ഭാരവാഹികളിൽ നിന്ന് കമ്മിഷനു മുന്നിലെത്തി

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത

തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

National Herald Case: സോണിയ ഗാന്ധി പദവി ദുരുപയോഗം ചെയ്തു, തട്ടിയത് 988 കോടി, എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം?

നിലവില്‍ ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 275; ഏതുനിമിഷവും പുതിയ തരംഗം വരാമെന്ന ആശങ്കയില്‍ ആരോഗ്യവിദഗ്ധര്‍

അടുത്ത ലേഖനം
Show comments