Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തിൽ നിന്ന് ബി ജെ പി പിന്മാറണം: പിണറായി വിജയൻ

കേരളവുമായി ബന്ധപ്പെട്ട് ബി ജെ പി ദേശീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന് നിയുക്ത കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്

Webdunia
ഞായര്‍, 22 മെയ് 2016 (17:11 IST)
കേരളവുമായി ബന്ധപ്പെട്ട് ബി ജെ പി ദേശീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന് നിയുക്ത കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബി ജെ പി തിരിഞ്ഞതെന്നും പിണറായി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തില്‍ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ വെടിയാനും ബി ജെ പി നേതൃത്വം തയ്യാറാകണമെന്നും പിണറായി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
Statements from national level leaders of BJP should not be intended to create tension in the State and negative emotions amongst its citizens. കേന്ദ്ര ഭരണ കക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബി ജെ പി കാണിക്കണം. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡൽഹിയിലും അക്രമത്തിന്റെ മാർഗത്തിലേക്ക് ബി ജെ പി തിരിഞ്ഞത്.
 
ധർമ്മടം മണ്ഡലത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവര്ക്ക് നേരെ ആർ എസ് എസ് വോട്ടെണ്ണൽ നാളിൽ നടത്തിയ ആക്രമണത്തിൽ രവീന്ദ്രൻ എന്ന എൽ ഡി എഫ്‌ പ്രവർത്തകൻ കൊല്ലപ്പെട്ടതാണ്. അന്നു മുതൽ സംസ്ഥാനത്തിന്റെ പല മേഖലകളിലും ആർ എസ് എസ് അക്രമം അഴിച്ചു വിടുന്നു. അത് മറച്ചു വെച്ചാണ് "സി പി ഐ എം അക്രമം" എന്ന വ്യാജ ആരോപണവുമായി കേന്ദ്ര മന്ത്രി രംഗത്ത് വന്നത്. ഇന്ന് സി പി ഐ എം ആസ്ഥാനത്തിനു മുന്നിൽ നടത്തിയ അതിക്രമങ്ങൾ ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാവാത്ത അസഹിഷ്ണുതാ പ്രകടനമാണ്.
 
കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തിൽ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ വെടിയാനും ബി ജെ പി നേതൃത്വം തയാറാകണം..Lets respect the mandate given by people of Kerala and have a healthy level of political discourse with mutual respect leading to peace and public welfare.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

അടുത്ത ലേഖനം
Show comments