Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ 75 ശതമാനം പോളിംഗ്; പ്രതീക്ഷയോടെ മുന്നണികള്‍; കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ റെക്കോര്‍ഡ് പോളിങ്ങ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിംഗ്. ആറു മണിവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തുടക്കത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ പോളിങ്ങ് മുന്നോട്ട് പോയില്ലെങ്

Webdunia
തിങ്കള്‍, 16 മെയ് 2016 (20:07 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിംഗ്. ആറു മണിവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തുടക്കത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ പോളിങ്ങ് മുന്നോട്ട് പോയില്ലെങ്കിലും ഉച്ചയോടെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ആയ്യീരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ പുറത്തു വരുമ്പോള്‍ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പോളിംഗ്. ഏറ്റവും കുറഞ്ഞ പോളിങ്ങ് രേഖപ്പെടുത്തിയത് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്.
 
അന്തിമ കണക്കുകളില്‍ പോളിംഗ് ശതമാനം 78 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ സംസ്ഥാനത്ത് 75.12 ശതമാനമായിരുന്നു പോളിംഗ്. സംസ്ഥാന തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പോരാട്ടം നടന്ന തൃപ്പൂണിത്തുറ, പൂഞ്ഞാര്‍, പാല, മലമ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കുത്തനെ കൂടി.
 
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം ഇങ്ങനെ: തിരുവനന്തപുരം-71.5, കൊല്ലം-72.2, പത്തനംതിട്ട-65.0, കോട്ടയം-74.2, ആലപ്പുഴ-75.7, ഇടുക്കി-69.0, എറണാകുളം-74.4, തൃശൂര്‍-74.5, പാലക്കാട്-73.2, മലപ്പുറം-70.2, കോഴിക്കോട്-75.5, വയനാട്-72.7, കണ്ണൂര്‍-75.5, കാസര്‍ഗോഡ്-72.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments