Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ ഭരണം കിട്ടിയാലേ തൃപ്തിയാകൂ; അതുവരെ ബി ജെ പി പ്രവര്‍ത്തകര്‍ വിശ്രമിക്കരുത്: അമിത് ഷാ

കേരളത്തില്‍ ഭരണം കിട്ടിയാലേ തൃപ്തിയാകൂവെന്ന് അമിത് ഷാ

Webdunia
ശനി, 3 ജൂണ്‍ 2017 (08:14 IST)
മറ്റു സംസ്ഥാനങ്ങളിലെല്ലാം വിജയം നേടാന്‍ കഴിഞ്ഞാലും കേരളത്തില്‍ ബിജെപിക്ക് ഭരണം കിട്ടിയാല്‍ മാത്രമേ തൃപ്തിയാകൂ എന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വളരെ ദയനീയാവസ്ഥയിലായിരുന്ന പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഇന്ന് വന്‍ ശക്തിയായി മാറാന്‍ കഴിഞ്ഞു. അങ്ങനെയെങ്കില്‍ കേരളത്തിലും ഇത് സാധിക്കണമെന്നും കലൂര്‍ എ.ജെ. ഹാളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ബി.ജെ.പി. ജന പ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.
 
ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരമായി കണ്ണൂരില്‍ നടക്കുന്ന കൊടിയ അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കും. ഭരണം കിട്ടുന്നതുവരെ കേരളത്തിലെ ബി.ജെ.പി.  പ്രവര്‍ത്തകര്‍ വിശ്രമിക്കാന്‍ ശ്രമിക്കരുതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആയിരത്തോളം ജന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.  

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments