Webdunia - Bharat's app for daily news and videos

Install App

കേന്ദ്രം ഞെരുക്കുമ്പോഴും കൈവിടാതെ..! ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക

രേണുക വേണു
വ്യാഴം, 27 ജൂണ്‍ 2024 (08:53 IST)
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍. പെന്‍ഷന്റെ ഒരു ഗഡു വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. കേന്ദ്ര വിഹിതമായി കോടികളാണ് സംസ്ഥാനത്തിനു ലഭിക്കാനുള്ളത്. അതുകൊണ്ടാണ് ക്ഷേമ പെന്‍ഷന്‍ അഞ്ച് മാസത്തോളം കുടിശ്ശിക വന്നത്. കുടിശ്ശിക ആയി നില്‍ക്കുന്നത് ഘട്ടംഘട്ടമായി കൊടുത്ത് തീര്‍ക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. 
 
1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി ധനവകുപ്പ് അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 
 
സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയായി. യുഡിഎഫിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. ഇനിയെങ്കിലും കേന്ദ്രത്തിനെതിരെ സംയുക്ത സമരത്തിനു പ്രതിപക്ഷം തയ്യാറുണ്ടോ എന്നും ബാലഗോപാല്‍ കഴിഞ്ഞയാഴ്ച നിയമസഭയില്‍ ചോദിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി

എംടി നിശബ്ദരാക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ നവജാത ശിശുവിന് പേരിട്ടു; തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം ഇതുവരെ എത്തിയത് 22കുഞ്ഞുങ്ങള്‍

അടുത്ത ലേഖനം
Show comments