കർഷക​ന്റെ ആത്​മഹത്യ: വില്ലേജ്​ അസിസ്​റ്റൻറ്​ ​കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ

കർഷക​ന്റെ ആത്​മഹത്യയ്ക്കു പിന്നില്‍ വില്ലേജ്​ അസിസ്​റ്റന്റെന്ന് ഭാര്യ

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (09:44 IST)
ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകനോട് വില്ലേജ്​ അസിസ്​റ്റൻറ്​ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് കര്‍ഷകന്റെ ഭാര്യ മോളി. മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാനാണ്​ ജോയ്​ ശ്രമിച്ചിരുന്നത്​. എന്നാൽ വില്ലേജ്​ അധികൃതർ നികുതി സ്വീകരിക്കാത്തതിനാൽ വിൽപ്പന സാധിച്ചിരുന്നില്ല. ഇതാണ് മരണത്തിന് കാരണമായതെന്ന് ഭാര്യ പറഞ്ഞു.
 
അതേസമയം മരണത്തിന് കാരണം റവന്യൂ ഉദ്യോഗസ്​ഥരാണെന്ന്​  ജോയിയു​ടെ സഹോദരൻ ആരോപിച്ചു. ചെ​മ്പ​നോട സ്വ​ദേ​ശി കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ ജോ​യി എ​ന്ന തോ​മ​സി​നെ​യാ​ണ് ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫി​സിന്റെ ഗ്രി​ല്ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. 
 
കലക്​ടറെത്താതെ മൃതദേഹം മാറ്റാൻ തയാറല്ലെന്ന നിലപാടിലാണ്​ നാട്ടുകാർ.  എന്നാല്‍ അതേസമയം, സംഭവത്തെ കുറിച്ച്​ അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ കലക്​ടറോട്​  റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ആവശ്യ​പ്പട്ടിട്ടുണ്ട്. കുടുംബത്തിന്​ നഷ്​ടപരിഹാരം നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്​ത്​ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 
 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വാളയാര്‍ ചെക്ക് പോസ്റ്റില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; വന്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പിടിയില്‍

ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്

ശബരിമല സ്വര്‍ണ്ണം മോഷണ കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കു, നിയമസഭയിലേക്ക് 64 സീറ്റ് വരെ കിട്ടും, തുടർഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments