Webdunia - Bharat's app for daily news and videos

Install App

ഗണേഷ് കുമാറിനു ദിലീപിനോട് കടുത്ത പക? : വിധു വിന്‍സെന്റ്

ഗണേഷ് കുമാര്‍ ദിലീപിനെ കുടുക്കുകയാണോ? അയാളുടെ ഉദ്ദേശമെന്ത്? - കുറിക്കുകൊള്ളുന്ന ചോദ്യവുമായി വിധു വിന്‍സെന്റ്

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (17:48 IST)
കേരളത്തെ ആകെ ഞെട്ടിച്ചു കൊണ്ടാണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കേസില്‍ ജനപ്രിയ നടനെ അറസ്റ്റ് ചെയ്തതും ഞെട്ടലോടെയാണ് കേരളം കേട്ടത്. പിന്നീട് വന്ന ഓരോ റിപ്പോര്‍ട്ടുകളും ഞെട്ടിക്കുന്നതായിരുന്നു. ദിലീപിനെ കാണാന്‍ തയ്യാറാകാതിരുന്ന താരങ്ങള്‍ പതുക്കെ ജയിലിലെത്തി തുടങ്ങിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 
 
ഇതില്‍ നടനും എം എല്‍ എയുമായ ഗണേഷ് കുമാറിന്റെ സന്ദര്‍ശനമായിരുന്നു ഏറെ ചര്‍ച്ചകള്‍ സൃഷ്ടിച്ചത്. ഓണം കഴിഞ്ഞ് ദിലീപിനെ ജയിലില്‍ പോയി കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഗണേഷ് കുമാറിനെ പോലുള്ളവര്‍ക്ക് അയാളോട് പകയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വനിതാ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകയാണ് സംവിധായിക കൂടിയായ വിധു വിന്‍സെന്റ് വ്യക്തമാക്കുന്നു. 
 
ഔദാര്യം പറ്റിയവര്‍ ദിലീപിനെ പിന്തുണയ്ക്കണമെന്ന വാക്കുകള്‍ ഒരു മാടമ്പി നടത്തുന്ന ഉത്തരവ് പോലെയായിരുന്നു എന്ന് വിധു പറയുന്നു. ജാമ്യത്തിനായി കഷ്ടപ്പെടുന്ന ഒരു വ്യക്തിയെ സന്ദര്‍ശിക്കുന്നതും അതുമൂലം അയാള്‍ക്കായി ഒത്തുചേരണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ ദിലീപിന് ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന കാര്യം അറിയാത്ത ആളല്ല ഗണേഷ്. അപ്പോള്‍, ദിലീപ് അവിടെ കിടക്കട്ടെ എന്നൊരു ലക്ഷ്യം ഇതിനുപിന്നില്‍ ഗണേഷിനില്ലേ എന്ന് ബുദ്ധിയുള്ളവര്‍ക്ക് തോന്നിപ്പോകുമെന്ന് വിധു പറയുന്നു.
 
ജയിലില്‍ കിടക്കുമ്പോള്‍ ഇയാള്‍ക്ക് ഇത്ര സ്വാധീനമാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന വാദമല്ലേ കോടതിയില്‍ ഉയര്‍ത്തപ്പെടുക. ദിലീപ് അറസ്റ്റിലായതോടെ നിരവധി പേര്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത്രയും പേര്‍ക്ക് അയാളോട് വിരോധമെന്താണെന്നാണ് മനസിലാകുന്നില്ലെന്നും വിധു വിന്‍സെന്റ് പറയുന്നു.
 
ദിലീപ് തന്നെ പ്രതിയോ കുറ്റവാളിയോ ആകണമെന്ന് ഒരു നിര്‍ബന്ധവും ഡബ്ല്യുസിസിയ്ക്കില്ല. ദിലീപിനോട് നമുക്കാര്‍ക്കും പ്രത്യേകിച്ച് വിരോധം തോന്നേണ്ട ഒരു കാര്യവുമില്ലെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിധു വിന്‍സെന്റ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാരംഭിച്ചു കഴിഞ്ഞു.
 
ദിലീപിന്റെ അറസ്റ്റിനു പിന്നാലെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് നിരവധി പരാതികള്‍ ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ എല്ലാം പ്രമുഖര്‍ക്കെതിരെയാണ്. പകല്‍ മാന്യന്‍മാരായി നടക്കുന്ന ഇത്തരം പ്രമുഖരുടെ മുഖംമൂടികള്‍ പിച്ചിചീന്തുന്ന പരാതികള്‍ വരെ ലഭിച്ചുവെന്ന് ഡബ്യുസിസിയുടെ സജീവ പ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ് പറയുന്നു. 
 
പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രി റൂമിലേക്ക് കൂടെ കിടക്കാന്‍ വിളിക്കുന്നത് വരെയുള്ള പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ സ്ത്രീകള്‍ ഇത്തരം പരാതികള്‍ തുറന്നുപറയുന്നുണ്ടെന്നും വിധു വിന്‍സെന്റ് പറയുന്നു.

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

വീട്ടില്‍ മദ്യം സൂക്ഷിക്കാമോ, എല്ലാ സംസ്ഥാനത്തും നിയമം ഒരുപോലെയല്ല!

വായുമലിനീകരണം: ഡല്‍ഹിക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്ന് 8.2 വര്‍ഷം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ: ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

മുഖ്യമന്ത്രി വിശ്വാസിയല്ല; പമ്പയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments