Webdunia - Bharat's app for daily news and videos

Install App

ഗർഭിണിയായ യുവതിയും ഒൻപത് വയസുള്ള മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍

ഒരു മുറിയിൽ നാലു മാസം ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു,തൊട്ടടുത്ത മുറിയിൽ മകളും;സംഭവം വടക്കഞ്ചേരിയിൽ

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (11:30 IST)
ഗർഭിണിയായ യുവതിയെയും ഒൻപത് വയസുള്ള മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി സുധീഷിന്റെ ഭാര്യയും കിഴക്കഞ്ചേരി സ്വദേശിനിയുമായ അനിത, മകൾ ദിയ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
നാലു മാസം ഗർഭിണിയായ അനിതയെ തൂങ്ങിമരിച്ച നിലയിലും, തൊട്ടടുത്ത മുറിയിൽ മകൾ ദിയയെ മരിച്ചു കിടക്കുന്ന നിലയിലുമാ‍ണ് കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അച്ഛൻ ജോസ് ജോലിക്ക് പോയതായിരുന്നു, ജോസിന്റെ ഭാര്യ ഫിലോമിന പനി ബാധിച്ച് ആശുപത്രിയിലുമായിരുന്നു.
 
ജോലിക്ക് പോയ ജോസ് അനിതയെ ഒട്ടേറെ തവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തിയ ജോസ് അയൽക്കാരുടെ സഹായത്തോടെ വാതിൽ തകർത്താണ് വീടിനകത്ത് കടന്നത്. 
 
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന അനിത പ്രസവത്തിനായാണ് സ്വന്തം വീട്ടിലെത്തിയത്. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തു.

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

Teachers' Day Wishes in Malayalam: അവധിയാണെങ്കിലും അധ്യാപകര്‍ക്കു ആശംസകള്‍ നേരാന്‍ മറക്കരുത്; ആശംസകള്‍ മലയാളത്തില്‍

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പരിപാടിക്കിടെ ചാവേർ സ്ഫോടനം, 11 പേർ കൊല്ലപ്പെട്ടു

എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

ബീജിംഗിലെ സൈനിക പരേഡ്: ചരിത്രത്തിലാദ്യമായി അത്യാധുനിക യുദ്ധോപകരണങ്ങള്‍ വെളിപ്പെടുത്തി ചൈന

അടുത്ത ലേഖനം
Show comments