Webdunia - Bharat's app for daily news and videos

Install App

ചിത്രയെ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നു, ഇക്കാര്യത്തില്‍ അഞ്ചുവിന്റേയും ഉഷയുടേയും നിലപാട് സംശയാസ്പദം: മന്ത്രി മൊയ്തീന്‍

ചിത്രയ്ക്ക് വിദേശ പരിശീലനത്തിന് അവസരം ഒരുക്കുമെന്ന് മന്ത്രി

Webdunia
ശനി, 29 ജൂലൈ 2017 (15:29 IST)
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി യു ചിത്രയ്ക്ക് അവസരം നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എസി മൊയ്തീന്‍. അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പി ടി ഉഷയുടേയും അഞ്ജു ബോബി ജോര്‍ജ്ജിന്റേയും നിലപാട് സംശയാസ്പദമാണെന്നും മന്ത്രി വ്യക്തമാക്കി. 
 
ചിത്രയുടെ കാര്യത്തില്‍ ചിത്രയ്ക്ക് അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് നിര്‍ഭാഗ്യകരമായിപ്പോയി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. ചിത്രയ്ക്ക് വിദേശപരിശീലനത്തിനുള്ള അവസരമൊരുക്കുമെന്നും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഇത്തരമൊരു അവസ്ഥ വന്നതില്‍ സങ്കടമുണ്ടെന്നാണ് ചിത്ര പ്രതികരിച്ചത്. അത്ലറ്റിക് ചാം‌പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറി ആണെന്ന് സമ്മതിച്ച് സുരേഷ് ഗോപി

തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം; ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി

ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈയിൽ കരുതുന്നത് നിയമവിരുദ്ധമെന്ന് നിങ്ങൾക്കറിയാമോ?

ഇന്നും മഴയ്ക്ക് ശമനം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ

അടുത്ത ലേഖനം
Show comments