ഞാന്‍ ജയിലിലായാല്‍ സിനിമ മേഖലയില്‍ 50 കോടിയുടെ പ്രതിസന്ധിയുണ്ടാകും! - ദിലീപ് പറയുന്നു

സിനിമയിലെ ചില പ്രമുഖര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി: ദിലീപ്

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (14:35 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. ആദ്യത്തെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ജാമ്യ ഹര്‍ജി നല്‍കാന്‍ ദിലീപ് വിഭാഗം തയ്യാറായത്.
 
താന്‍ ജയിലിലായാല്‍ കരാര്‍ നല്‍കിയിരിക്കുന്ന സിനിമകള്‍ക്ക് അത് നഷ്ടമാകുമെന്നും മലയാള സിനിമയില്‍ അത് അന്‍‌പത് കോടിയുടെ പ്രതിസന്ധി ഉണ്ടാക്കുമെന്നും താരം ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ഇതിനായി അവര്‍ മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിച്ചുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ തന്റെ ചിത്രങ്ങള്‍ മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
 
അതോടൊപ്പം, അറസ്റ്റ് ചെയ്ത സമയത്ത് താരം പറഞ്ഞ നിലപാടില്‍ തന്നെയാണ് ഇപ്പോഴും. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ഇന്ന് നല്‍കിയ ജാമ്യാപേക്ഷയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചുവെന്നും അപേക്ഷയില്‍ പറയുന്നു. അഡ്വ. രാമന്‍ പിള്ളയാണ് ദിലീപിനായി കോടതിയിൽ ജാമ്യാപേക്ഷ നല്‍കിയത്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments