തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തം; പിളരാന്‍ ഒരുങ്ങി എന്‍സിപി - മാര്‍ത്താണ്ഡത്തെ കയ്യേറ്റ ഭൂമിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടി നാട്ടി

എന്‍സിപിയിലെ തോമസ് ചാണ്ടി വിരുദ്ധര്‍ കടുത്ത നിലപാടുമായി രംഗത്ത്

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (14:12 IST)
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലേക്ക്. കോണ്‍ഗ്രസ്-എസില്‍ നിന്ന് എന്‍സിപിയില്‍ എത്തിയവരാണ് പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. ഇടത് മുന്നണി വിടാതെതന്നെ ആറ് ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്- എസിലേക്ക് മാറാനാണ് വിമതര്‍ ആലോചിക്കുന്നതെന്നാണ് വിവരം.  
 
മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടിക്കകത്തെ ഭിന്നതകളെയും തുടര്‍ന്നാണ് എന്‍സിപി പിളര്‍പ്പിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഈ മാസം ഇരുപതാം തിയതി നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം പിളര്‍പ്പിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. 
 
മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ഈ തീരുമാനമെന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നിങ്ങനെ ആറ് ജില്ലകളിലെ പ്രസിഡന്റുമാര്‍ അടക്കമുളളവരാണ് കോണ്‍ഗ്രസ് എസിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. 
 
അതേസമയം , തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ത്താണ്ഡം കായലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡത്തെ കയ്യേറ്റ ഭൂമിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടി നാട്ടുകയും ചെയ്തു. ഹോട്ടലിന്റെ ബോര്‍ഡും കസേരകളും തല്ലിത്തകര്‍ത്തു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments