ദമ്പതികളെ തടഞ്ഞുനിര്‍ത്തി: ഭാര്യയുടെ ദേഹത്ത് ബിയര്‍ ഒഴിച്ചു; പിന്നെ നടന്നത് ഇങ്ങനെ...

ദമ്പതികളെ തടഞ്ഞുനിര്‍ത്തി; ഭാര്യയുടെ ദേഹത്ത് ബിയര്‍ ഒഴിച്ചു; പിന്നെ അവര്‍ കാണിച്ചത് ഇങ്ങനെ !

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (12:16 IST)
കരുനാഗപ്പള്ളിയില്‍ ബൈക്കില്‍ യാത്ര ചെയ്യവെ ദമ്പതിമാര്‍ക്കു നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രി പത്തരയോടെ കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡില്‍ വച്ചാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത്. ബന്ധുവീട്ടില്‍ പോയ ശേഷം മകളോടൊപ്പം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു ദമ്പതികള്‍. കാലിത്തീറ്റ ഫാക്ടറിക്കു സമീപം മുതല്‍ അക്രമികള്‍ ഇവരെ കാറില്‍ പിന്തുടര്‍ന്നു. മാര്‍ക്കറ്റ് റോഡില്‍ ബൈക്കെത്തിയപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ദമ്പതിമാര്‍ക്കു നേരെ അസഭ്യം പറയാന്‍ തുടങ്ങി. 
 
ഭാര്യയോടും മകളോടും കാറില്‍ കയറാന്‍ അവര്‍ ആവശ്യപ്പെട്ടു.  തുടര്‍ന്ന് ബൈക്കിന് കുറുകെ കാര്‍ നിര്‍ത്തിയ അവര്‍ കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പി കൊണ്ട് ഭാര്യയുടെ ശരീരത്തില്‍ അടിച്ചു. തുടര്‍ന്ന് ബിയര്‍ കുപ്പി പൊട്ടിച്ച് ഭാര്യയുടെ ദേഹത്തേക്കു ബിയര്‍ ഒഴിച്ചതായും പരാതിയില്‍ വിശദമാക്കുന്നു. 
 
ദമ്പതികളെ ഭീഷണിപ്പെടുത്തിയ ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രാത്രി രണ്ടു മണിയോടെ കരുനാഗപ്പള്ളി കല്ലേലിഭാഗം ഭാരതി മന്ദിരത്തില്‍ ജയകുമാര്‍ , കല്ലേലിഭാഗം കോളശേരില്‍ വീട്ടില്‍ ഷാജഹാന്‍  എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതില്‍ കാര്‍ ഉടമയായ മഹേഷ് നായരും കരുനാഗപ്പള്ളി സ്വദേശി വിഷ്ണുവും ഒളിവില്‍പ്പോയി.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments