Webdunia - Bharat's app for daily news and videos

Install App

ദിലീപിനയച്ച കത്ത് എഴുതിയത് സുനി അല്ല: വെളിപ്പെടുത്തലുമായി ജിൻസണ്‍

ദിലീപിനയച്ച കത്ത് എഴുതിയത് സുനി അല്ല !

Webdunia
ശനി, 22 ജൂലൈ 2017 (10:16 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്ന് ദിലീപിനയച്ച കത്തിന് പിന്നിൽ ദുരൂഹതയൊന്നുമില്ലെന്ന് സഹതടവുകാരനായിരുന്ന ജിൻസണ്‍. സുനി ആവശ്യപ്പെട്ടതുപ്രകാരം മറ്റൊരു തടവുകാരനായ വിപിൻലാലാണ് കത്തെഴുതിയതെന്നും ഇരുവരും ജയിലിൽ സുഹൃത്തുക്കളായിരുന്നുവെന്നും ജിൻസണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 
 
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തെളിവായത്  പൾസർ സുനി ദിലീപിന് അയച്ച കത്തായിരുന്നു. പക്ഷേ പിന്നീട് ഇത് സുനില്‍ അല്ല എഴുതിയതെന്ന് വ്യക്തമായിരുന്നു. ജയിലിൽ സുനിയെ പാർപ്പിച്ച അതേ സെല്ലിലെ മറ്റൊരു തടവുകാരനായ വിപിൻലാലിന്റെ കയ്യക്ഷരമാണ് കത്തിലുള്ളതെന്ന് തെളിഞ്ഞിരുന്നു. പക്ഷേ വിപിൻലാല് പറഞ്ഞത് നിർബന്ധിപ്പിച്ച് എഴുതിപ്പിച്ചതാണെന്നാണ്. 
 
ദുരൂഹതകൾ ഒട്ടേറെ അവശേഷിക്കുന്ന കേസിൽ ഈ ആരോപണം വീണ്ടുമൊരു പുകമാറുകയായിരുന്നു. ജയില്‍ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് വിപിന്‍ കത്ത് എഴുതിയത്. എന്നാല്‍ എഴുതിയശേഷം ജയിൽ അധികൃതർ അറിയാതെ പുറത്തേക്ക് കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിൻലാൽ മരട് കോടതി പരിസരത്തുവച്ചു വിഷ്ണുവിന് കൈമാറുകയും വിഷ്ണു പിന്നീടു ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് വാട്സപ്പിൽ അയച്ചു കൊടുക്കുകയുമായിരുന്നുവെന്നും ജിൻസൺ പറയുന്നു.  

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments