Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ അപ്പുണ്ണി ഒറ്റുകൊടുത്തതിന് പിന്നിലൊരു കാരണമുണ്ട്! - ദിലീപ് പോലും വിചാരിക്കാത്ത കാരണം!

ആരോടും പറയാന്‍ കഴിയാത്ത രഹസ്യങ്ങള്‍ വരെ ദിലീപ് അപ്പുണ്ണിയോട് പറഞ്ഞിരുന്നു, കൂടപ്പിറപ്പിനേ പോലെ കണ്ട ദിലീപിനെ അപ്പുണ്ണി ഒറ്റുകൊടുത്തു?!

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (14:33 IST)
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ആലുവ സബ്ജെയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് കേസിന്റെ തുടക്കം മുതല്‍ തിരിച്ചടികള്‍ ആയിരുന്നു. ദിലീപിനെതിരെ പള്‍സര്‍ സുനി മൊഴി നല്‍കിയതും ഹൈക്കോടതി ജാമ്യം നിഷേധിച്ചതും ഒടുവില്‍ മനഃസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണിയുടെ മൊഴി വരെ ദിലീപിന് തിരിച്ചടിയായിരുന്നു.
 
കേസില്‍ ദിലീപ് അറസ്റ്റിലായതു മുതല്‍ അപ്പുണ്ണിയെന്ന സുനില്‍‌രാജ് ഒളിവിലായിരുന്നു. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് അപ്പുണ്ണി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍‌കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പുണ്ണി പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അപ്പുണ്ണിയെ പൊലീസ് വിട്ടയക്കുകയായിരുന്നു. 
 
കേസില്‍ ദിലീപിനെതിരെ അപ്പുണ്ണി മൊഴി നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമ സെറ്റിലെ വെറുമൊരു ഡ്രൈവറായിരുന്ന സുനിൽ രാജ് എന്ന അപ്പുണ്ണിയുടെ ആത്മാർത്ഥത കണ്ട്‌ ദിലീപ് തന്റെ ഡ്രൈവറാക്കുകയായിരുന്നു. കുറച്ച് നാളുകൊണ്ട് ദിലീപിന്റെ മനസ്സ് കീഴടക്കിയ സുനിൽ രാജ് ദിലീപിന്റെ അപ്പുണ്ണിയായി മാറി. മറ്റാരോടും പറയാൻ മടിച്ചിരുന്ന രഹസ്യങ്ങളെലാം കൂടപ്പിറപ്പിനെ പോലെ അപ്പുണ്ണിയുമായി ദിലീപ് പങ്കുവയ്ച്ചു.
 
കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയാമെന്നും ജയിലിൽ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂരിൽ പോയിരുന്നുവെന്നും അപ്പുണ്ണി മൊഴി നൽകി. ദിലീപിന്റെ സഹായി എന്ന നിലയില്‍ പല സിനിമ ലൊക്കേഷനുകളില്‍ പോയിരുന്നുവെന്നും പലരേയും കണ്ടിട്ടുണ്ടെന്നും അപ്പുണ്ണി മൊഴി നല്‍കി. സുനി തന്നെ ഫോണിൽ വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞു. സുനിയെ അറിയില്ലെന്ന ഭാവത്തിൽ താൻ സംസാരിച്ചത് ദിലീപ് പറഞ്ഞതനുസരിച്ചെന്നും അപ്പുണ്ണി വെളിപ്പെടുത്തി. 
 
കേസില്‍ താനും പ്രതിയാകുമോ എന്ന ഭയമാണ് അപ്പുണ്ണിയെ ദിലീപിനെതിരെ സംസാരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദിലീപിന് പുറത്തിറങ്ങാനുള്ള അവസാന അവസരമാണ് അപ്പുണ്ണിയിലൂടെ പോലീസുകാർ അടച്ചത്. ദിലീപ് ഒരിക്കലും വിചാരിച്ചുകാണില്ല തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ അവസാന നിമിഷം തന്നെ കൈവിടുമെന്ന്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?

അടുത്ത ലേഖനം
Show comments