Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കുടുക്കേണ്ടത് ആ യുവതാരത്തിന്റെ ആവശ്യമോ ? പുതിയ വാര്‍ത്തയുടെ ഞെട്ടലില്‍ സിനിമാ ലോകം !

Webdunia
ഞായര്‍, 25 ജൂണ്‍ 2017 (11:30 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷണം ഇപ്പോള്‍ വഴിത്തിരവിലെത്തി നില്‍ക്കുകയാണ്. സംഭവത്തില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പുതന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു ഉറപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 
 
എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ദിലീപും സുഹൃത്തായ നാദിര്‍ഷയും രംഗത്തു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേര് പുറത്തു പറയുന്നതിനു താരത്തെ കുടുക്കുന്നതിനുമായി മലയാള സിനിമയിലെ ചിലര്‍ തന്നെയാണ് ശ്രമിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
 
ക്യാമറയുടെ പിന്നില്‍ നിന്നും മുന്നിലേക്കെത്തി താരമായി ഉയര്‍ന്ന നടനാണ് ദിലീപ്. നടനെന്ന രീതിയില്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചിരുന്നത്. എക്കാലത്തും കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയതാരമാണ് ദിലീപ്. മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം തന്നെ സ്ഥാനം നേടിയ താരത്തിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ട പലരും പല തരത്തിലുള്ള ആരോപണവുമായി മുമ്പും രംഗത്തെത്തിയിരുന്നു
 
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേരു പുറത്തു പറയുന്നതിനായി മലയാള സിനിമയിലെ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് അറസ്റ്റിലായ പ്രതിയുടെ സഹതടവുകാരനാണ് വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തല്‍ എന്ന രീതിയിലാണ് ഇത്തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
 
അതേസമയം, മലയാളത്തിലെ പ്രശസ്തനായ ഒരു യുവതാരവും ഈ സംഭവത്തിനു പിന്നിലുണ്ടെന്നതരത്തിലുള്ള വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ യുവതാരവുമായി ദിലീപ് അത്ര സ്വരച്ചേര്‍ച്ചയിലല്ല ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ ഗൂഡാലോചന നടത്തുന്നതിനായി താരങ്ങള്‍ ശ്രമിച്ചുവെന്നതിന് ഒരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments