ദിലീപിനെ കൈവിട്ട 'ജഡ്ജിയമ്മാവന്‍' ശ്രീശാന്തിനെ തുണച്ചു !

ദിലീപിനെ തുണക്കാത്ത 'ജഡ്ജിയമ്മാവന്‍' ശ്രീശാന്തിനെ തുണച്ചു !

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (08:38 IST)
കോട്ടയം പൊന്‍കുന്നത്തിനടുത്താണ് ചെറുവള്ളി ഭഗവതി ക്ഷേത്രം. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ഒന്നാണ് ജഡ്ജിയമ്മാവന്‍. കോടതി വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നവര്‍ക്ക് ആശ്രയമാണ് ജഡ്ജിയമ്മാവന്‍ എന്നാണ് പറയപ്പെടുന്നത്. 
 
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ തലേന്ന് ദിലീപിന്റെ അനിയന്‍ അനൂപ് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചിരുന്നു. പക്ഷേ, അന്ന് ദിലീപിന് ജാമ്യം കിട്ടിയില്ല. 
 
എന്നാല്‍ അതിന്റെ പേരില്‍ ജഡ്ജിയമ്മാവന്റെ ശക്തിയെ തള്ളിക്കളയരുത് എന്നാണ് ചിലര്‍ പറയുന്നത് ഇപ്പോഴിതാ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കോടതി നീക്കിയിരിക്കുകയാണ്. ശ്രീശാന്തും പോയിട്ടുണ്ട് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍. 
 
ഐപിഎല്‍ കോഴക്കേസില്‍ പെട്ട ശ്രീശാന്ത് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ അത് ഇപ്പോഴല്ല എന്ന് മാത്രം.ശ്രീശാന്തിന് കോഴ കേസില്‍ ജാമ്യം കിട്ടിയത് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ആണെന്നു പറയുന്നവരുമുണ്ട്. 
 
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടിയും ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ദിലീപ് നേരിട്ടായിരുന്നില്ല, അനിയന്‍ അനൂപ് ആണ് അന്ന് അവിടെ പോയത്.എന്നാല്‍ അന്ന് ദിലീപിന്റെ പ്രാര്‍ത്ഥന കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

അടുത്ത ലേഖനം
Show comments