ദിലീപിനൊപ്പം ഉറ്റസുഹൃത്തും അഴിക്കുള്ളിലേക്ക് !; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നാദിര്‍ഷയുടെ കൈവശം ?

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നാദിര്‍ഷയുടെ കൈവശം?

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (08:07 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ പക്കലുണ്ടെന്ന് സൂചന. ഈ വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയ്യാറെടുക്കുന്നതെന്നാണ് ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് നടന്‍ ദിലീപ് അറസ്റ്റിലായ ശേഷം മുതല്‍ക്കുതന്നെ നാദിര്‍ഷ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംശയം തോന്നുന്നവരെയെല്ലാം ചോദ്യം ചെയ്ത് വിട്ടയയ്ക്കുന്ന വേളയില്‍ അവശേഷിക്കുന്ന എല്ലാ തെളിവുകളും നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുമെന്ന പൊലീസ് ബുദ്ധിയാണ് അന്വേഷണം നാദിര്‍ഷയിലേക്ക് എത്തിച്ചത്.
 
ആദ്യതവണ ചോദ്യം ചെയ്തതിനു ശേഷം നാദിര്‍ഷ പുനലൂരിലെ ഒരു എസ്റ്റേറ്റിലായിരുന്നു  ഒരു മാസത്തോളം ഒളിവില്‍ താമസിച്ചിരുന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു നാദിര്‍ഷ ഇവിടെ താമസിച്ചിരുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. 
 
ആദ്യത്തെ ചോദ്യംചെയ്യലിന് ശേഷം നാദിര്‍ഷ പൊതുരംഗങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതിനു ശേഷമുള്ള നാദിര്‍ഷയുടെ നീക്കങ്ങള്‍ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നാദിര്‍ഷയുടെ പങ്ക് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ സംഘം തീരുമാനിച്ചിരിക്കുന്നത്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

യുഎസിലെ ഇന്ത്യക്കാര്‍ക്ക് മോശം വാര്‍ത്ത: ട്രംപ് ഭരണകൂടം വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിക്കുറച്ചു

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

Rahul Mamkootathil: പീഡനക്കേസില്‍ അറസ്റ്റ് പേടിച്ച് രാഹുല്‍ ഇപ്പോഴും ഒളിവില്‍; ഇന്ന് നിര്‍ണായകം

ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

അടുത്ത ലേഖനം
Show comments