Webdunia - Bharat's app for daily news and videos

Install App

ദിലീപിന് സഹായം ചെയ്തത് ആര്‍എസ്എസ് നേതാവ് ? പിന്നില്‍ വന്‍ അജണ്ട !

Webdunia
ഞായര്‍, 16 ജൂലൈ 2017 (16:46 IST)
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയ വഴി സഹതാപതരംഗം സൃഷ്ടിക്കുന്നതിനും ചരട് വലിക്കുന്നത് ആര്‍എസ്എസ് ആണെന്ന് സിപിഎം പത്രം. ദിലീപിന് വേണ്ടിയുള്ള സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത് ബിജെപിയുടെ പ്രചാരണ ചുമതലയുള്ള പിആര്‍ ഏജന്‍സിയാണെന്നും ദേശാഭിമാനി പറയുന്നു.
  
കൊച്ചിയിലെ ഒരു പിആര്‍ ഏജന്‍സി വഴിയാണ് ദിലീപ് അനുകൂല തരംഗം സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കുന്നതെന്ന വിവരം നേരത്തെതന്നെ പൊലീസിനു ലഭിച്ചിരുന്നു. ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കിയാണ് ദിലീപിന് വേണ്ടി ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. ഈ ഏജന്‍സി ഏതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ അവര്‍ക്കെതിരെ കേസെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ഈ ഏജന്‍സിയെ പരിചയപ്പെടുത്തിക്കൊടുത്തത് ദിലീപിന്റെ കുടുംബസുഹൃത്തായ ആര്‍എസ്എസ് പ്രാന്തസംഘചാലകാണ് എന്നും ദേശാഭിമാനി ആരോപിക്കുന്നു. ഓരോ ദിവസവും നൂറ് കണക്കിന് വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ദിലീപിന് വേണ്ടി മുറവിളികള്‍ ഉയരുന്നത്. കുറ്റവാളിയെന്ന് കോടതി ശിക്ഷിക്കുന്നത് വരെ ദിലീപിനെ ക്രൂശിക്കരുതെന്നു തുടങ്ങി ദിലീപിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ വരെ ഉപയോഗിച്ചാണ് ശക്തമായ പ്രചരണം നടക്കുന്നത്.
 
സോഷ്യല്‍ മീഡിയ തുറന്നാല്‍ ആദ്യം കാണുന്നതെല്ലാം ദിലീപിന്റെ അപദാന കഥകള്‍ മാത്രമാ‍ണ്. മാത്രമല്ല നടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. ദിലീപിന് അനുകൂലമായി പ്രതികരണം നടത്താന്‍ പ്രമുഖ സിനിമാ താരങ്ങളെ അടക്കം സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ദിലീപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ പോലും പിന്നീട് മൃദുസമീപനം സ്വീകരിച്ചത് ഇത് മൂലമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അരലക്ഷം എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍; ഇന്ത്യയിലെ ആദ്യനഗരമായി തൃശൂര്‍ മാറും

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടും: ആന്ധ്രാപ്രദേശ് ഹൈക്കോടതി

ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളും: പിന്തുണയുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്

Rajeev Chandrasekhar: ക്ഷണിക്കാതെ സ്‌റ്റേജില്‍ കയറിയിരുന്ന് രാജീവ് ചന്ദ്രശേഖര്‍; ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളി (വീഡിയോ)

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പ്രതിപക്ഷ പ്രതിനിധികള്‍ക്ക് അവസരമില്ല, പ്രധാനമന്ത്രിക്ക് 45 മിനിറ്റ്, മുഖ്യമന്ത്രിക്ക് 5 മിനിറ്റ്

അടുത്ത ലേഖനം
Show comments