ദിലീപിന്റേയും നാദിര്‍ഷായുടെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കും, കൊച്ചി വിട്ട് പോകാന്‍ ആകാതെ ദിലീപ്

ദിലീപ് വീണ്ടും കുരുക്കിലേക്ക്? നടനെ പിന്തുണച്ചവര്‍ക്ക് ഇരുട്ടടി? കൂടുതല്‍ പേരെ ചോദ്യം ചെയ്യും

Webdunia
വെള്ളി, 30 ജൂണ്‍ 2017 (09:14 IST)
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷായേയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഇരുവരുടെയും ഭൂമി ഇടപാടുകള്‍ പരിശോധിക്കാന്‍ തയ്യാറായി പൊലീസ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭൂമി ഇടപാടുകള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ഭൂമി വാങ്ങിയ സമയത്ത് അതിനുള്ള വരുമാനം ഇരുവര്‍ക്കും ഉണ്ടായിരുന്നുവോ എന്നും പൊലീസ് പരിശോധിക്കും.
 
നടന്‍ ദിലീപും നാദിര്‍ഷയും അടുത്ത അഞ്ചു ദിവസത്തേയ്ക്കു നോട്ടിസ് പിരീഡിലാണെന്നു സൂചന. നടനോട് കൊച്ചിവിട്ടു പോകരുത് എന്നു നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. അഞ്ചു ദിവസത്തിനു ശേഷം വീണ്ടും ദിലീപിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
 
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചന നീക്കുന്നതിനായി കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. സിനിമാ രംഗത്തുള്ളവരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments