'ദിലീപേട്ടൻ മനസ്സ് വിചാരിച്ചാൽ നീയൊക്കെ ആൺപിള്ളേരുടെ ഫോണിലെ തുണ്ടു പടങ്ങൾ ആകും' - ഫാൻസിന്റെ പോസ്റ്റിനു മറുപടിയുമായി സജിതാ മഠത്തിൽ

ദിലീപ് ഫാൻസുകാർക്ക് മറുപടിയുമായി സജിത മഠത്തിൽ

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (14:11 IST)
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനു ഇന്നലെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ദിലീപിനു ജാമ്യം ലഭിച്ചപ്പോൾ ഫാൻസുകാരുടെ ആവേശം കൂടിപ്പോയിരുന്നു. നിരവധി ഭീഷണി പോസ്റ്റുകളാണ് ഫേസ്ബുക്കുകളിൽ പ്രത്യക്ഷപ്പെടുന്നത്.
 
അത്തരത്തില്‍ ഒരു ഭീഷണി കുറപ്പിനോട് പ്രതികരിക്കുകയാണ് നടിയും സംവിധായികയുമായ സജിതാ മഠത്തില്‍. ലോസര്‍സ് മീഡിയ എന്ന അക്കൗണ്ടില്‍ നിന്നും സിനിമയിൽ നടിക്കൊപ്പം നിൽക്കുന്നവരെ ഉദ്ദേശിച്ച് ഇട്ട പോസ്റ്റ് ഇതിനോടകം വൈറലായിരുന്നു. 
 
‘ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നല്ലത്. യഥാര്‍ത്ഥ ക്വട്ടേഷന്‍ ഇനി കേരളം കാണാന്‍ കിടക്കുന്നതേയുള്ളൂ. ദിലിപേട്ടന്‍ ഒന്ന് മനസ് വെച്ചാല്‍ മതി മക്കളേ. പിന്നെ നീയൊക്കെ ഇവിടുത്തെ ആണ്‍ പിള്ളേരുടെ ഫോണിലെ തുണ്ടു പടങ്ങള്‍ ആകും.’ ദിലീപേട്ടന്‍ റിട്ടേണ്‍സ് എന്ന ഹാഷ് ടാഗ് സഹിതമാണ് ലോസര്‍സ് മീഡിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
ഇതിനു മറുപടിയുമായിട്ടാണ് സജിത മഠത്തിൽ രംഗത്തെത്തിയിരിക്കുന്നത്. ‘സ്ത്രീ വിരുദ്ധതയുടെ ആരവങ്ങള്‍ ഇതുപോലെ ഉള്ള പോസ്റ്റുകള്‍ ആയി മാറുമ്പോള്‍ ഇവിടെ സ്ത്രീയായി ജീവിക്കുക അത്ര എളുപ്പമല്ല! കഷ്ടം!’ എന്നാണ് സജിത വ്യക്തമാക്കിയിരിക്കുന്നത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

അടുത്ത ലേഖനം
Show comments