ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനു കാരണമുണ്ടാകും: വൈറലാകുന്ന സോനാ നായരുടെ വാക്കുകള്‍

‘അങ്ങനെ സംഭവിച്ചാല്‍ അവരെന്ത് ചെയ്യും?’ - അവള്‍ക്കും അവനുമൊപ്പം നിന്നുകൊണ്ട് സോന നായര്‍ ചോദിക്കുന്നു

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (15:42 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത് ഏറെ ചര്‍ച്ചയായ കാര്യമാണ്. സിനിമാമേഖലയിലെ എല്ലാവരും #അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചപ്പോള്‍ നടന്‍ ദിലീപും കൂട്ടത്തിലുണ്ടായിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തതോടെ അവള്‍ക്കൊപ്പം എന്നത് #അവനൊപ്പം എന്നുമായി മാറി. 
 
ഇപ്പോഴിതാ, അവള്‍ക്കും അവനുമൊപ്പമല്ല, അവര്‍ക്കൊപ്പമാണെന്ന നിലപാടു വ്യക്തമാക്കി നടി സോനാ നായര്‍ രംഗത്തെത്തിയിരിക്കുന്നു. ദിലീപിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സോനാ നായര്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ പരോക്ഷമായും ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 
 
പലരും കാര്യങ്ങള്‍ അറിയാതെയാണ് ദിലീപിനെതിരേ വിമര്‍ശനം ഉന്നയിക്കുന്നത്. കുറ്റാരോപിതന്‍ മാത്രമായ ഒരാളെ ഇപ്പോള്‍ ഒറ്റപ്പെടുത്തുന്നവര്‍ ഒരു കാലത്ത് അദ്ദേഹത്തിന്റെ കൂടെ കളിച്ചുചിരിച്ചു നടന്നവരാണ്. ആക്രമണത്തിന് ഇരയായ നടിയെ അടുത്ത പരിചയമുണ്ട്. അവളെ പിന്തുണച്ചുള്ള കൂട്ടായ്മകളിലും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിലീപ് കേസില്‍ പ്രതിയാകരുതേ എന്ന് പ്രാര്‍ഥിച്ചിരുന്നു.
 
ഇനി ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണം ഉണ്ടാകില്ലേ എന്നും സോന നായര്‍ ചോദിക്കുന്നുണ്ട്. ഇങ്ങനെയെല്ലാം ചിന്തിക്കുന്നിടത്താണ് ആരുടെയൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ സംശയം ഉണ്ടാകുന്നതെന്നും സോന പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

അടുത്ത ലേഖനം
Show comments