Webdunia - Bharat's app for daily news and videos

Install App

ദിലീപ് എനിക്ക് മകനെ പോലെ, തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ വെച്ച് തല്ലിക്കൊല്ലാം: കെ പി എ സി ലളിത

ദിലീപിനെ കാണരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: കെ പി എ സി ലളിത

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (08:39 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടി കെ പി എ സി ലളിത ജയിലിലെത്തി സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലളിത. വ്യക്തിപരമായിട്ടാണ് ദിലീപിനെ താന്‍ സന്ദര്‍ശിച്ചതെന്ന് കെ പി എ സി ലളിത വ്യക്തമാക്കി.
 
‘ദിലീപിനെ കാണാനുള്ള അവകാശം എനിക്കുണ്ട്. വ്യക്തിപരമായി ദിലീപിനെ കാണരുതെന്ന് പറയാനുള്ള അവകാശം മറ്റാര്‍ക്കും ഇല്ല. ദിലീപ് എനിക്ക് എന്റെ മകനെ പോലെയാണ്. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണക്കും.‘ - കെ പി എ സി ലളിത പറഞ്ഞു.
 
താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെ പി എ സി ലളിത പറഞ്ഞതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കവേ പീഡനക്കേസില്‍ പ്രതിയായ ഒരാളെ നേരില്‍ ചെന്ന് കണ്ടത് ശരിയായില്ലെന്നായിരുന്നു ലളിതയ്ക്കെതിരെ ഉയര്‍ന്ന ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കള്ളനോട്ട് ശ്യംഖലയിലെ തിരുനെൽവേലി സ്വദേശി പിടിയിൽ

വൈദികൻ എന്ന വ്യാജേന വീട്ടിൽ എത്തി പ്രാർത്ഥിച്ച ശേഷം മാല പിടിച്ചു പറിച്ചു :കാഞ്ഞിരംകുളം സ്വദേശി പിടിയിൽ

ശബരിമല : മണ്ഡലകാല സുരക്ഷയ്ക്ക് 13000 പോലീസുകാർ. നിലയ്ക്കൽ - പമ്പയിൽ 241 KSRTC ബസുകൾ

ഫ്രീ ആയി ഫേഷ്യൽ ചെയ്യാനെത്തിയ വ്യാജ വനിതാ എ.ഐയെ ഒറിജിനൽ എസ്.ഐ പിടികൂടി

ബാബ സിദ്ദിഖിനെ പോലെ കൊല്ലപ്പെടും, യോഗി ആദിത്യനാഥിനെതിരെ വധഭീഷണി

അടുത്ത ലേഖനം
Show comments